താലിബാനുമായുള്ള സമാധാന ചര്‍ച്ച പുനരാരംഭിക്കല്‍ പാക് സൈനിക മേധാവി കാബൂളില്‍

കാബൂള്‍: താലിബാനുമായുള്ള സമാധാന ചര്‍ച്ച പുനരാരംഭിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അഫ്ഗാന്‍ നേതൃത്വവുമായി ചര്‍ച്ച നടത്തുന്നതിനായി പാക് സൈനിക മേധാവി ജനറല്‍ റഹീല്‍ ശരീഫ് കാബൂളിലത്തെി. ഒരുദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ അഫ്ഗാന്‍ പ്രസിഡന്‍റ് അശ്റഫ് ഗനി, മറ്റു സിവില്‍ സൈനിക മേധാവികള്‍ എന്നിവരുമായി ജനറല്‍ ശരീഫ് കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ മേയില്‍ പ്രധാനമന്ത്രി നവാസ് ശരീഫിനോടൊപ്പം അദ്ദേഹത്തിന്‍െറ കാബൂള്‍ സന്ദര്‍ശനം താലിബാനും അഫ്ഗാന്‍ സൈന്യവും തമ്മിലുള്ള ജൂലൈയിലെ ഒന്നാംവട്ട ചര്‍ച്ചയിലേക്ക് നയിച്ചിരുന്നു. അടുത്തമാസം സൈന്യവും താലിബാനും തമ്മിലുള്ള ചര്‍ച്ചക്കുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായും ഈ സന്ദര്‍ശനം ഇതിനുള്ള ഒരു ഘടകം മാത്രമാണെന്നും അധികൃതര്‍ സൂചിപ്പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.