ഒബാമ ലോകത്തിലെ ഏറ്റവും ജനകീയ നേതാവ്; മോദി ഏഴാമത്

ലണ്ടന്‍: ലോകത്തിലെ ഏറ്റവും ജനകീയ നേതാവായി യു.എസ് പ്രസിഡന്‍റ് ബരാക് ഒബാമയെ തെരഞ്ഞെടുത്തു. 59 ശതമാനം പേര്‍ ഒബാമയെ പിന്തുണച്ചപ്പോള്‍ 29 ശതമാനം എതിര്‍ത്തു. മികച്ച ലോകനേതാക്കളെ കണ്ടത്തൊനായി വിന്‍ ഗാലപ് ഇന്‍റര്‍നാഷനല്‍ സംഘടിപ്പിച്ച സര്‍വേയിലാണ് ഒബാമ ഒന്നാമനായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഏഴാം സ്ഥാനമാണുള്ളത്. 65 രാജ്യങ്ങളെ പ്രതിനിധീകരിച്ച് നടന്ന മത്സരത്തില്‍ 24 ശതമാനം വോട്ടുകളാണ് മോദിക്ക് ലഭിച്ചത്. 20 ശതമാനം പേര്‍ മോദിയെ എതിര്‍ത്തു. ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് മോദിയെ പിന്തള്ളി ആറാം സ്ഥാനത്തത്തെി.

എന്നാല്‍, മോദിയെ അപേക്ഷിച്ച് കൂടുതല്‍പേര്‍ അപ്രിയം പ്രകടിപ്പിച്ചത് ഷി ജിന്‍പിങ്ങിനോടാണ്. 30 ശതമാനം പേരാണ് അദ്ദേഹത്തിനെതിരെ അപ്രിയം പ്രകടിപ്പിച്ചത്. ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ ആണ് രണ്ടാംസ്ഥാനത്ത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ മൂന്നാമതത്തെി. 37 ശതമാനം പേര്‍ കാമറണിനെ അനുകൂലിച്ചപ്പോള്‍ 28 ശതമാനം പേര്‍ എതിര്‍ത്തു. ദക്ഷിണേഷ്യയില്‍നിന്നുള്ളവരാണ് കാമറണിനെ കൂടുതലും പിന്തുണച്ചത്. 

ഫ്രാന്‍സ് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡ്, റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍, ബ്രസീല്‍ പ്രസിഡന്‍റ് ദില്‍മ റൗസഫ്, സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഅദ്, ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി എന്നിവര്‍ ആദ്യ 10 സ്ഥാനക്കാരുടെ പട്ടികയില്‍ ഇടംപിടിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.