ബെയ്ജിങ്: ഉത്സവസമയത്ത് വിദേശികള്‍ക്കുനേരെ ഭീകരാക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ബെയ്ജിങ്ങിലെ പ്രധാനകേന്ദ്രങ്ങളില്‍ പ്രത്യേക യുദ്ധവിരുദ്ധ വിഭാഗം സൈന്യത്തെ വിന്യസിച്ചു. സാന്‍ലിടണ്‍ മേഖലയില്‍ ക്രിസ്മസ് ദിനത്തോടനുബന്ധിച്ച് വിദേശികള്‍ക്കുനേരെ ഭീകരാക്രമണം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് യു.എസ്, യു. കെ, ഫ്രാന്‍സ് തുടങ്ങിയ എംബസികള്‍ മുന്നറിയിപ്പ് നല്‍കി. ഈ രാജ്യങ്ങളില്‍ നിന്നുമുള്ള പൗരന്മാരോട് ആക്രമണത്തെ കരുതിയിരിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. ചൈനക്കാര്‍ക്കും വിദേശികള്‍ക്കും മതിയായ സുരക്ഷ ഉറപ്പുവരുത്തിയതായി വിദേശകാര്യമന്ത്രാലയം വക്താവ് ഹോങ് ലീ മാധ്യമങ്ങളോട് പറഞ്ഞു. കൂടുതല്‍ വിദേശികളുള്ള സാന്‍ലിടണ്‍ ജില്ലയില്‍ പ്രത്യേക യുദ്ധവിരുദ്ധസേനയെ (എസ്.ഡബ്ള്യൂ.എ.ടി) നിയോഗിച്ചു.
അല്‍ഖാഇദ ബന്ധിത വിഘടനവാദ സംഘടനയായ കിഴക്കന്‍ തുര്‍ക്കിസ്താന്‍ ഇസ്ലാമിക് മൂവ്മെന്‍റിന്‍െറ പ്രവര്‍ത്തനം സിന്‍ജ്യങ്ങില്‍ സജീവമാണെന്ന് ചൈന കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.