1979ലെ വിപ്ളവത്തിന്‍െറ ഓര്‍മ പുതുക്കി ഇറാന്‍


തെഹ്റാന്‍: 1979ലെ ഇസ്ലാമിക വിപ്ളവത്തിന്‍െറ ഓര്‍മ പുതുക്കി ഇറാന്‍ ജനത. അമേരിക്കക്കും ഇസ്രായേലിനുമെതിരെ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് വിപ്ളവത്തിന്‍െറ 38ാം വാര്‍ഷികം രാജ്യം മുഴുവന്‍ കൊണ്ടാടിയത്.  ഭീഷണികള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് തെഹ്റാനിലെ ആസാദി ചത്വരത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി പ്രസിഡന്‍റ് ഹസന്‍ റൂഹാനി പ്രഖ്യാപിച്ചു. അമേരിക്കയും ചില ഭരണപരിചയം തൊട്ടുതീണ്ടാത്തവരും ഇറാനെ ഭീഷണിപ്പെടുത്തുകയാണ്. എന്നാല്‍, ഭീഷണിയുടെ സ്വരം ഇറാന്‍െറയടുത്ത് വിലപ്പോകില്ളെന്ന് അവര്‍ മനസ്സിലാക്കുന്നത് നല്ലതാണെന്ന് റൂഹാനി മുന്നറിയിപ്പു നല്‍കി.

ആദ്യം ഇറാനെയും ഇറാന്‍ജനതയെയും അവര്‍ ബഹുമാനിക്കാന്‍ പഠിക്കട്ടെ. യുദ്ധസമാനമായ നയങ്ങളെ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
സൈനിക പരേഡില്‍ ഖുദ്സ് സൈനിക മേധാവി മേജര്‍ ജനറല്‍ ഖാസിം സുലൈമാനി, ആണവോര്‍ജ ഏജന്‍സി മേധാവി അലി അക്ബര്‍ സാലിഹി എന്നിവര്‍ പങ്കെടുത്തു. ഇറാന്‍ നേതൃത്വത്തിനെതിരെ യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ സമരപ്രഖ്യാപന സാഹചര്യത്തിലാണ് ഓര്‍മ പുതുക്കല്‍ എന്നതും ശ്രദ്ധേയമായി.

ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തെ തുടര്‍ന്ന് ഇറാനെ നോട്ടമിട്ടതായി ട്രംപ് മുന്നറിയിപ്പു നല്‍കിയിരുന്നു. കൂടാതെ ഇറാന്‍ ബിസിനസുകാര്‍ക്കും കമ്പനികള്‍ക്കും ഉപരോധവും ഏര്‍പ്പെടുത്തി. യു.എസിന്‍െറ കളിപ്പാവയായ  റിസ ഷാ പഹ്ലവിയെ അധികാരത്തില്‍നിന്ന് പുറത്താക്കിയ സംഭവമാണ് ഇസ്ലാമിക വിപ്ളമായി കൊണ്ടാടുന്നത്. 1979ലായിരുന്നു ആയത്തുല്ല റൂഹുല്ല ഖുമൈനിയുടെ നേതൃത്വത്തില്‍ ആ ഏകാധിപതിയെ അട്ടിമറിച്ചത്.

 

Tags:    
News Summary - 1979 revloution in iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.