സിംഗപ്പൂർ സിറ്റി: അന്തരീക്ഷത്തിൽനിന്ന് നേരിട്ട് വെള്ളം വലിച്ചെടുക്കാൻ സഹായിക്കുന്ന കനംകുറഞ്ഞ എയർജെല്ലുകൾ വികസിപ്പിച്ചിച്ച് ചരിത്രം നേട്ടം കൈവരിച്ചിരിക്കുകയാണ് സിംഗപ്പൂർ ദേശീയ സർവകലാശാലയിലെ ഗവേഷകർ. വായുവിലെ ജലതന്മാത്രകളെ സ്വാംശീകരിച്ച് ശുദ്ധമായ കുടിവെള്ളം ഉൽപാദിപ്പിക്കാൻ സഹായിക്കുന്നവയാണ് എയർജെല്ലുകൾ.
സ്പോഞ്ചു പോലെ ഉപയോഗിക്കാവുന്ന ഇവ പ്രവർത്തിപ്പിക്കാൻ ബാറ്ററിയോ മറ്റ് ഊർജ സ്ത്രോതസ്സുകേളാ വേണ്ട. ഒരു കിലോ ഗ്രാം തൂക്കമുള്ള എയർജെല്ലിൽനിന്ന് 17 ലിറ്റർ വെള്ളം ലഭിക്കുമെന്ന് ശാസ്ത്ര ജേണലായ സയൻസ് അഡ്വാൻസസിൽ പ്രസിദ്ധീകരിച്ച ഗവേഷണ പഠനത്തിൽ അവകാശപ്പെടുന്നു. അന്തരീക്ഷത്തിൽനിന്ന് സ്വാംശീകരിക്കുന്ന വെള്ളം പിഴിഞ്ഞെടുക്കാതെതന്നെ കുടിക്കാം.
പോളിമറുകൾ ഉപയോഗിച്ചാണ് സ്പോഞ്ച് പോലുള്ള എയർജെല്ലിെൻറ നിർമാണം. കടുത്ത ഉഷ്ണദിനങ്ങളിൽ 95 ശതമാനം വരെ ജലകണങ്ങളെ അന്തരീക്ഷത്തിൽനിന്ന് വലിച്ചെടുക്കാൻ എയർജെല്ലുകൾക്ക് സാധിക്കും. ലോകാരോഗ്യ സംഘടന അംഗീകരിച്ച നിലവാരത്തിമുള്ള ശുദ്ധമായ കുടിവെള്ളമാണ് ഇവ നൽകുകയെന്നും പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.കുടിവെള്ളം കുപ്പിയിൽ കൊണ്ടുനടക്കുന്നതിന് പകരം എയർജെല്ലുകൾ ഉപയോഗിക്കാമെന്ന് ഗവേഷകർ പറയുന്നു. കൂടുതൽ പഠനങ്ങൾക്ക് ശേഷം അധികം വൈകാതെ ഇവ വിപണിയിലെത്തിയേക്കുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.