കോവിഡ്​: ചൈനക്കെതിരെ വീണ്ടും ട്രംപ്​

വാഷിങ്​ടൺ: കോവിഡ്​-19​​​െൻറ പ്രഭവകേന്ദ്രമായ ചൈനക്കെതിരെ ആക്രമണവുമായി വീണ്ടും യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട് രംപ്​. ലോകമാകെ വൈറസ്​ പരത്തിയ ചൈനക്കെതിരെ ഗൗരവമാർന്ന അന്വേഷണമാണ്​ നടക്കുന്നതെന്നും ട്രംപ്​ പറഞ്ഞു.

‘‘ചൈനയുടെ കാര്യത്തിൽ ഞങ്ങൾ സന്തോഷവാൻമാരല്ല. നിലവിലെ സ്​ഥിതിയിലും സന്തോഷമില്ല. വൈറസിനെ തടഞ്ഞു നിർത്താൻ അവർക്കു കഴിയുമായിരുന്നു എന്നു തന്നെയാണ്​ വിശ്വസിക്കുന്നത്​ -വൈറ്റ്​ഹൗസിലെ പതിവു വാർത്താസമ്മേളനത്തിനിടെ ട്രംപ്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

വൈറസിനെ തടഞ്ഞു നിർത്താൻ അവർക്കു മുന്നിൽ ഒരുപാട്​ മാർഗങ്ങളുണ്ടായിരുന്നു. എന്നിട്ടും അവരത്​ ലോകം മുഴുവൻ പടർത്താനാണ്​ ശ്രമിച്ചത്​.-ട്രംപ്​ കുറ്റപ്പെടുത്തി.

അഭിമുഖത്തിൽ, കോവിഡിൽ സമ്പദ്​വ്യവസ്​ഥ തകർന്ന ജർമനിക്ക്​ ചൈന 16,500 കോടി ഡോളർ നഷ്​ടപരിഹാരം നൽകണമെന്ന്​ ഒരു ജർമൻ പത്രത്തി​ന്‍റെ മുഖപ്രസംഗത്തിൽ ആവശ്യപ്പെട്ടിരുന്നു. അത്​ മാധ്യമപ്രവർത്തകർ ശ്രദ്ധയിൽപെടുത്തിയപ്പോൾ, യു.എസും അതുപോലൊന്ന്​ ആലോചിക്കുന്നുണ്ടെന്ന്​ ട്രംപ്​ വ്യക്തമാക്കി.

Tags:    
News Summary - Very Serious Investigations" Against China Over Coronavirus, Says Trump -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.