ബാലിസ്​റ്റിക്​ മിസൈൽ പദ്ധതി: ഇറാനുമേൽ പുതിയ യു.എസ്​ ഉപരോധം

വാഷിങ്​ടൺ: ഇറാനെതിരെ അമേരിക്കയുടെ പുതിയ ഉപരോധം. ഇറാ​​​െൻറ ബാലിസ്​റ്റിക്​ മിസൈൽ പദ്ധതി തകർക്കാൻ ലക്ഷ്യമിട്ടാണ്​ നടപടി. ഇതോടൊപ്പം, ഇസ്രായേലി​​​െൻറ നിലനിൽപിനും പശ്ചിമേഷ്യയുടെ സ്​ഥിരതക്കും ഭീഷണിയായ ഹിസ്​ബുല്ല, ഹമാസ്​, ഫലസ്​തീൻ ഇസ്​ലാമിക്​ ജിഹാദ്​ എന്നീ സംഘടനകൾക്കും മിസൈൽ പദ്ധതിക്കും സഹായം നൽകുന്ന 18 വ്യക്​തികളെയും സ്​ഥാപനങ്ങളെയും ലക്ഷ്യമിട്ടുകൂടിയാണ്​ ഉപരോധമെന്ന്​ അമേരിക്ക വ്യക്​തമാക്കി. 

രണ്ടുവർഷം മുമ്പ്​ അമേരിക്കയുമായും മറ്റു ചില വൻശക്​തികളുമായും ഒപ്പുവെച്ച ആണവ കരാറി​െല വ്യവസ്​ഥകൾ ഇറാൻ പാലിക്കുന്നുണ്ടെന്ന്​ ​അമേരിക്കൻ കോൺഗ്രസിൽ അറിയിച്ചതിന്​ പിന്നാലെയാണ്​ ട്രംപ്​ ഭരണകൂടം ഉപരോധ​ം ഏർപ്പെടുത്തിയത്​. അന്തർദേശീയ-മേഖലതല സമാധാനത്തിന്​ ഭീഷണിയാകുന്ന ഇറാ​​​െൻറ പ്രവർത്തനങ്ങൾ തുടരുകയാണെന്ന്​ വിദേശകാര്യ വകുപ്പ്​ ആരോപിച്ചു. ‘‘ഇതി​​​െൻറ അടിസ്​ഥാനത്തിലാണ്​ ബാലിസ്​റ്റിക്​ മിസൈൽ പദ്ധതിക്കും ഇറാൻ സൈന്യത്തിന്​ ആയുധങ്ങൾ ശേഖരിക്കുന്നതിനും ഇറാൻ കേന്ദ്രമായ അന്തർദേശീയ ക്രിമിനൽ സംഘടനകൾക്കും സഹായം നൽകുന്ന 18 സ്​ഥാപനങ്ങളെയും വ്യക്​തികളെയും ലക്ഷ്യമിട്ട്​ ഉപരോധം ഏർപ്പെടുത്തുന്നത്’’ -വിദേശകാര്യ വക്​താവ്​ ഹീതർ ന്യുവർട്ട്​ പറഞ്ഞു. 

ഹിസ്​ബുല്ല, ഹമാസ്​, ഫലസ്​തീൻ ഇസ്​ലാമിക്​ ജിഹാദ്​ എന്നീ സംഘടനകളെ ഇറാൻ സഹായിക്കുന്നതായി വക്​താവ്​ ആരോപിച്ചു. ഇത്​ ഇസ്രായേലി​​​െൻറയും പശ്ചിമേഷ്യയുടെയും സ്​ഥിരതക്ക്​ കടുത്ത ഭീഷണിയാണെന്ന്​ വക്​താവ്​ വ്യക്​തമാക്കി. ​െഎക്യരാഷ്​ട്ര സഭയുടെ 2231 നമ്പർ പ്രമേയത്തിലെ വ്യവസ്​ഥകൾ ലംഘിച്ച്​ അവർ ബാലിസ്​റ്റിക്​ മിസൈൽ വികസിപ്പിക്കുകയും പരീക്ഷണം നടത്തുകയും ചെയ്യുന്നു​ണ്ടെന്നും ഇത്​ ഒരുതരത്തിലും അനുവദിക്കില്ലെന്നും വക്​താവ്​ വ്യക്​തമാക്കി. എന്നാൽ, അമേരിക്കൻ നടപടിയെ ഇറാൻ ശക്​തമായി വിമർശിച്ചു. നടപടി വിലയില്ലാത്തതാണെന്നും, ഇതിനു പകരമായി ഇറാ​​​െൻറയും മേഖലയിലെ മുസ്​ലിംകളുടെയും താൽപര്യങ്ങൾക്ക്​ വിരുദ്ധമായി പ്രവർത്തിക്കുന്ന അമേരിക്കൻ പൗരന്മാർക്കും സ്​ഥാപനങ്ങൾക്കും ഉപരോധം ഏർപ്പെടുത്തുമെന്നും ഇറാൻ വ്യക്​തമാക്കി. 
 

Tags:    
News Summary - US announces new sanctions over missile programme world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.