പാൽ കുടിക്കാത്തതിന് വീടിന് പുറത്ത് നിർത്തിയ മൂന്ന് വയസുകാരിയെ കാണാതായി

ടെക്സസ്: പാൽ കുടിക്കാത്തതിന് ശിക്ഷയായി രാത്രി വീടിന് പുറത്ത് നിർത്തിയ മൂന്ന് വയസുകാരിയെ കാണാതായെന്ന് പിതാവിന്‍റെ പരാതി. സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഷെറിൻ എന്ന മൂന്ന്വയസ്സുകാരിയെ പാൽ കുടിക്കാത്തതിനുള്ള ശിക്ഷയായി വീടിന് പിൻവശത്തുള്ള മരത്തിന് ചുവട്ടിൽ നിർത്തിയിരുന്നുവെന്ന് പിതാവ് വെസ്ലി മാത്യൂസ് പൊലീസിനോട് പറഞ്ഞു.  എന്നാൽ 15 മിനിറ്റുള്ളിൽ ചെന്ന് നോക്കിയപ്പോൾ അവളെ കാണാനില്ലായിരുന്നു. പിന്നീട് അഞ്ചു മണിക്കൂറിന് ശേഷമാണ് ഇയാൾ പൊലീസിൽ വിവരമറിയിച്ചത്. പ്രദേശത്ത് ചെന്നായ്ക്കൾ ഉള്ളതായി ഇയാൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്. 

ഇന്ത്യയിൽ ജനിച്ച ഷെറിനെ മാത്യുവിന്‍റെ കുടുംബം ദത്തെടുത്തതാണ്. അമേരിക്കയിൽ എത്തുന്നതിന് മുൻപ് തന്നെ പോഷകാഹാരക്കുറവ് കുട്ടിയെ അലട്ടിയിരുന്നതായും അതിനാൽ പ്രത്യേക ഭക്ഷണക്രമം പിന്തുടർന്നിരുന്നതായും പൊലീസ് വെളിപ്പെടുത്തി.

Tags:    
News Summary - The three-year-old girl who went out of the house as a punishment for not drinking milk went missing-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.