ലാപാസ്: രണ്ടു ലോകയുദ്ധങ്ങൾക്കും ബൊളീവിയയിലെ വിപ്ലവങ്ങൾക്കും സാക്ഷിയാണ് ജൂലിയ ഫ്ലോറസ് കോൾഗ് എന്ന മുതുമുത്തശ്ശി. 118ാം വയസ്സിലും അവർ മനോഹരമായി പാടും. ഗിറ്റാർ വായിക്കും. തിരിച്ചറിയൽ കാർഡിൽ ജനന തീയതിയായി 1900 ഒക്ടോബർ 26 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതുപ്രകാരം 117 വയസ്സും 10 മാസവും പൂർത്തിയായി.
ഇൗ കണക്കുപ്രകാരം ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തിയാണിവർ. എന്നാൽ, ഗിന്നസ് ബുക്ക് അധികൃതരുടെ കണ്ണിൽപെടാത്തതിനാൽ ഇത് ഒൗദ്യോഗികമായി അംഗീകരിക്കാൻ പ്രയാസമാണ്. 1940കൾക്കു മുമ്പ് ബൊളീവിയയിൽ ജനനസർട്ടിഫിക്കറ്റുകൾ നിലവിലില്ലായിരുന്നു.
പൂവൻകോഴികളും നായ്ക്കളും പൂച്ചക്കുട്ടികളുമാണ് മുത്തശ്ശിയുടെ ചങ്ങാതിമാർ. നാടൻപാട്ടുകൾ പാടാനും നല്ല കേക്കുകൾ കഴിക്കാനുമാണ് ലളിതജീവിതം നയിക്കുന്ന ഇവർക്കിഷ്ടം. മൂത്ത പേരക്കുട്ടിക്ക് 65 വയസ്സുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.