വിഷപ്പുകയില്‍ ജീവിക്കുന്നത് 30 കോടി കുഞ്ഞുങ്ങള്‍

ന്യൂയോര്‍ക്: ലോകത്തെ 30 കോടി കുട്ടികളും ജീവിക്കുന്നത് കനത്ത വായു മലിനീകൃത മേഖലയിലെന്ന് പഠനം. ലോകാരോഗ്യ സംഘടന വായു മലിനീകരണത്തിന് നിശ്ചയിച്ച മാനദണ്ഡങ്ങളേക്കാളും ആറു മടങ്ങ് അധികം മലിനീകരിക്കപ്പെട്ട ഇടങ്ങളിലാണ് ഭൂമിയിലെ 90 ശതമാനം കുട്ടികളും കഴിയുന്നതെന്ന് യൂനിസെഫ് പഠനം വ്യക്തമാക്കുന്നു.

വായു മലിനീകരണത്തിന്‍െറ സാറ്റലൈറ്റ് വിവരങ്ങളെ അപഗ്രഥിച്ചാണ് യൂനിസെഫ് പഠനം നടത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ, വായു മലിനീകരണത്തിന്‍െറ തോത് എട്ടു ശതമാനം വര്‍ധിച്ചു. മലിനീകരണം കാരണം പ്രതിവര്‍ഷം 30 ലക്ഷം പേര്‍ മരിക്കുന്നുണ്ട് -ഒരു മിനിറ്റില്‍ ആറുപേര്‍ എന്ന നിലയില്‍.

2050ഓടെ ഇത് ഇരട്ടിയാകുമെന്നും യൂനിസെഫ് മുന്നറിയിപ്പ് നല്‍കുന്നു. വായു മലിനീകരണം മൂലം പ്രതിവര്‍ഷം ആറു ലക്ഷം കുട്ടികള്‍ മരിക്കുന്നു. മലേറിയ, എയ്ഡ്സ് മരണങ്ങളേക്കാള്‍ കൂടുതല്‍ വരുമിത്. മലിനീകരണം കുട്ടികളുടെ തലച്ചോറിന്‍െറ പ്രവര്‍ത്തനങ്ങളെയും കാര്യമായി ബാധിക്കുന്നെന്നും പഠനത്തില്‍പറയുന്നു.

Tags:    
News Summary - poison gas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.