മെക്സിക്കൻ മതിൽ ബിൽ പാസായില്ലെങ്കിൽ യു.എസിൽ ഭരണസ്തംഭനം

വാഷിങ്ടൺ: മെക്സിക്കൻ മതിൽ ബില്ലിന്‍റെ പേരിൽ അമേരിക്ക വീണ്ടും ഭരണസ്തംഭനത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട ്. മെക്സിക്കൻ മതിൽ ബിൽ പാസാക്കാൻ സെനറ്റ് വിസമ്മതിച്ചാൽ ഭരണസ്തംഭനം ഉണ്ടാവുമെന്ന് റിപ്പബ്ലിക്കൻ പാർട്ടി നേതാക ്കളുടെ യോഗത്തിന് ശേഷം പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. സെനറ്റിൽ ഇന്ന് വോട്ടെടുപ്പ് നടക്കും.

100 അംഗ സെനറ്റിൽ 51 അംഗങ്ങളാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ അംഗസംഖ്യ. ബിൽ പാസാകണമെങ്കിൽ 60 അംഗങ്ങളുടെ പിന്തുണ വേണം. ഡെമോക്രറ്റിക് പാർട്ടി ബില്ലിനെ പിന്തുണക്കില്ലെന്ന് നിലപാട് സ്വീകരിച്ചതോടെ ന്യൂക്ലിയർ ഒാപ്ഷൻ വേണമെന്നാണ് ട്രംപിന്‍റെ ആവശ്യം. 60 അംഗങ്ങളുടെ പിന്തുണക്ക് പകരം 51 പേരുടെ പിന്തുണയിൽ ബിൽ പാസാക്കുന്നതാണ് ന്യൂക്ലിയർ ഒാപ്ഷൻ. എന്നാൽ, റിപ്പബ്ലിക്കൻ പക്ഷം ഇതിനോട് അനുകൂലമല്ല.

ഭരണസ്തംഭനം ഉണ്ടായാൽ അത് ആഭ്യന്തര സുരക്ഷാ, ഗതാഗതം, കാർഷികം, നീതിന്യായം എന്നീ വിഭാഗങ്ങളുടെ പ്രവർത്തനം നിലക്കാൻ ഇടയാക്കും. എട്ടു ലക്ഷത്തോളം തൊഴിലാളികൾക്ക് ഇതുവഴി ശമ്പളം നഷ്ടമാകും. പുതുവർഷം വരെ ഭരണസ്തംഭനം നീണ്ടു നിന്നേക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭ നേരത്തെ ബിൽ പാസാക്കിയിരുന്നു. എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഡെമോക്രറ്റുകൾ ഭൂരിപക്ഷം നേടി‍യതാണ് ട്രംപിന് തിരിച്ചടിയായത്. ആയിരം കോടി ഡോളർ നിർമാണ ചെലവ് വരുന്ന മെക്സിക്കൻ അതിർത്തിയിലെ മതിൽ നിർമാണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രാജ്യത്ത് പ്രചാരണം നടക്കുന്നുണ്ട്.

Tags:    
News Summary - Mexico border wall Donald Trump US shutdown -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.