സൗദിയെ ആക്രമിച്ചതിനു പിന്നിൽ ഇറാൻ എന്ന്​ സംശയം​; സൈനിക നടപടി ഇപ്പോൾ ഇല്ല -ട്രംപ്​

വാഷിങ്​ടൺ: സൗദിയിലെ എണ്ണ കമ്പനിയായ അരാംകോക്കെതിരായ ആക്രമണത്തിന്​ പിന്നിൽ ഇറാനാണെന്ന്​ സംശയിക്കുന്നതായി യ ു.എസ് പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​. ആക്രമണത്തോട് യു.എസ് ഉടൻ സൈനികമായി പ്രതികരിക്കി​െല്ലന്നും ട്രംപ്​ പറഞ്ഞു. സ ൈനിക നടപടി ഉണ്ടാവുകയാ​െണങ്കിൽ അത്​ അത്രയും ബൃഹത്തായതാകുമെന്നും അതിനാൽ നിലവിൽ സൈനിക നടപടി തെരഞ്ഞെടുക്കുന്നി ല്ലെന്നും ട്രംപ്​ പ്രതികരിച്ചു.

സൗദിയിൽ നിന്നും ഇന്ധന കയറ്റുമതിയിൽ ഒന്നാമത്​ നിൽക്കുന്ന യു.എസ്​ തങ്ങളുടെ പ്രധാന സഖ്യകക്ഷിയായ സൗദിക്ക്​ എതിരായ ആക്രമണങ്ങളെ ഗൗരവത്തോടെയാണ്​ വീക്ഷിക്കുന്നത്​. സൗദിക്കെതിരായ ആക്രമണം തങ്ങൾക്കെതിരായ പ്രഹരമല്ല. എങ്കിലും പ്രധാന സഖ്യകക്ഷി എന്ന നിലയിൽ സൗദിക്ക്​ സഹായം നൽകും. ആക്രമണം സംബന്ധിച്ച്​ സൗദിയുടെ വിലയിരുത്തൽ അറിയാൻ യു.എസ്​ ആഭ്യന്തര സെക്രട്ടറി മൈക്ക്​ പോംപിയോയെ അയക്കുമെന്നും ട്രംപ്​ അറിയിച്ചു. യു.എസ് സംവിധാനങ്ങൾ സർവ സജ്ജമാണെന്നും ആക്രമണത്തി​​​െൻറ ഉത്തരവാദിത്തം ആർക്കാണെന്ന സൗദിയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

ലോകത്തി​​​െൻറ പ്രധാന ഇന്ധന വിതരണ കേന്ദ്രത്തിനു നേരെയാണ്​ ഇറാൻ അപ്രതീക്ഷിത ആക്രമണം നടത്തിയിരിക്കുന്നത്​ എന്നാണ്​ കഴിഞ്ഞ ദിവസം മൈക്ക്​ പോംപിയോ പ്രതികരിച്ചത്​.

സൗദിയിലെ എണ്ണ പ്ലാൻറുകൾക്കു നേരെ നടത്തിയ ആക്രമണത്തി​​​​െൻറ ഉത്തരവാദിത്തം യെമനിലെ ഹൂതികൾ ഏറ്റെടുത്തിട്ടുണ്ടെങ്കിലും പ്രധാന ഉത്തരവാദിത്തം ഇറാനു തന്നെയാണെന്ന നിലപാടിലാണ് യു.എസ്. എന്നാൽ ആരോപണം ഇറാൻ നിഷേധിച്ചിരുന്നു. ഈ മേഖലയിലുള്ള യു.എസ് സൈനികത്താവളങ്ങൾ തങ്ങളുടെ മിസൈൽ പരിധിയിലാണെന്നും തങ്ങൾ എന്തിന​ും പൂർണ സജ്ജരാണെന്നും ഇറാനും മുന്നറിയിപ്പു നൽകി. ​​

Tags:    
News Summary - It looks like Iran hit Saudis, no military option yet: Donald Trump -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.