യുക്രെയ്ൻ വിമാനം ഇറാൻ ‘അവിചാരിതമായി’ തകർത്തതാണെന്ന് യു.എസ്

വാഷിങ്ടൺ: ഇറാനിൽ യു​ക്രെയ്​ൻ വിമാനം തകർന്നു വീണ് 176 പേർ മരിച്ച സംഭവത്തിൽ ഇറാനെതിരെ ആരോപണവുമായി അമേരിക്ക. വിമാന ം ഇറാൻ വ്യോമസേന അവിചാരിതമായി വെടിവെച്ചിടുകയായിരുന്നെന്നാണ് അമേരിക്കൻ അധികൃതർ ആരോപിക്കുന്നതെന്ന് മാധ്യമങ്ങ ൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നടുക്കം രേഖപ്പെടുത്തി.

വിമാനം തകർന്ന ുവീഴുന്നതിന് മുമ്പായി രണ്ട് മിസൈലുകൾ ഉയർന്നത് സാറ്റലൈറ്റ് ദൃശ്യങ്ങളിലൂടെ കണ്ടെത്തിയെന്ന് അമേരിക്ക അവകാശപ്പ െടുന്നു. അബദ്ധവശാൽ സംഭവിച്ചതാകാം ഇതെന്നാണ് ഡോണൾഡ് ട്രംപ് അഭിപ്രായപ്പെട്ടത്. ചിലർ അബദ്ധം വരുത്തിവെച്ചെന്ന് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു. എന്നാൽ, ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ട്രംപ് നൽകിയില്ല.

അതേസമയം, വിമാനം തകർന്നതിന് പിന്നിൽ നാല് കാരണങ്ങളാണ് യുക്രെയ്ൻ അധികൃതർ പരിശോധിക്കുന്നത്. മിസൈൽ ആക്രമണം, ഡ്രോൺ ആക്രമണം, തീവ്രവാദ ആക്രമണം, സാങ്കേതിക തകരാർ എന്നിവയാണ് യുക്രെയ്ൻ അന്വേഷിക്കുന്നത്.

ഇറാന്‍-അമേരിക്ക സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലായിരുന്നു 176 യാത്രക്കാരുമായി പറന്നുയര്‍ന്ന യുക്രെയ്ന്‍ വിമാനം തെഹ്റാന്‍ വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീണത്. തെഹ്റാനില്‍ നിന്ന് യുക്രെയ്ന്‍ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട യാത്രാവിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ തകര്‍ന്നു വീഴുകയായിരുന്നു. വിമാനം വീഴുമ്പോൾ തന്നെ തീപിടിച്ചിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞിരുന്നു.

Tags:    
News Summary - Iran ‘accidentally’ shot down Ukraine plane, killing 176 on board: US officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.