ന്യൂയോർക്: യു.എസിൽ മൂന്നുദിവസം ലിഫ്റ്റിൽ കുടുങ്ങിയ വേലക്കാരി ഭാഗ്യംകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചെത്തി. ന്യൂയോർക് സിറ്റിയിലെ കോടീശ്വരെൻറ വീട്ടിലാണ് സംഭവം. വേലക്കാരി മാരിറ്റസ് ഫോർട്ടലിസയാണ് (53) മൂന്നുദിവസം യന്ത്രത്തകരാറുകാരണം ലിഫ്റ്റിൽ കുടുങ്ങിയത്.
എന്നാൽ, വീട്ടുകാർ ഇക്കാര്യം അറിഞ്ഞിരുന്നില്ല. മൂന്നു ദിവസത്തിനുശേഷം, ലിഫ്റ്റ് ടെക്നീഷ്യൻ എത്തി തുറന്നതോടെ വേലക്കാരിയെ കണ്ട് ഞെട്ടി. ഉടൻ, മാരിറ്റസ് ഫോർട്ടലിസയെ ആശുപത്രിയിെലത്തിച്ചു. അത്യാഹിതവിഭാഗത്തിൽ പ്രവേശിച്ച ഇവർ അപകടനില തരണംചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
മണിക്കൂറുകൾകൂടി കഴിഞ്ഞിരുന്നെങ്കിൽ മരണപ്പെടുമായിരുന്നെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.