ഷിക്കാഗോ: അമേരിക്കയുടെയും കാനഡയുടെയും വടക്കുഭാഗങ്ങളിൽ തീക്ഷണമായ അതിശൈത്യം. ചൊവ്വാഴ്ച വൈകുന്നേരത്തോടെ തുടങ്ങിയ അതിശൈത്യം ബുധനാഴ്ചയാകുമ്പോഴേക്കും സർവകാല റെക്കോർഡിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്. താപനില -28 ഡിഗ്രി സെൻറിഗ്രേഡാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ധ്രുവക്കാറ്റിെൻറ സാന്നിധ്യം കാരണം ഊഷ്മാവ് -50 ഡിഗ്രിയിൽ താഴെ എന്നതുപോലെയാണ് അനുഭവപ്പെടുന്നത്.
ലക്ഷകണക്കിന് ആളുകൾ പുറത്തിറങ്ങാൻ കഴിയാത്ത വിധം കുടുങ്ങി കഴിഞ്ഞു. അമേരിക്കയിലെ നാഷണൽ വെതർ സർവീസ് ജനങ്ങൾക്ക് ആവശ്യമായ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. കുറഞ്ഞ മിനുട്ടുകൾ കൊണ്ട് മാത്രം ശരീരത്തിെൻറ തുറന്ന ഭാഗങ്ങളിൽ ഫ്രോസ്റ്ബൈറ്റ് (അതി ശൈത്യം മൂലമുണ്ടാകുന്ന പൊള്ളൽ പോലുള്ള അവസ്ഥ) ഉണ്ടാകാം. ശരീരത്തിെൻറ ഏതെങ്കിലും ഭാഗം തുറന്ന അവസ്ഥയിൽ പുറത്തിറങ്ങരുത്. പല അടുക്കുകളായി വസ്ത്രങ്ങൾ ധരിച്ച് മാത്രമേ കുറഞ്ഞ സമയത്തേക്ക് പോലും പറത്തിറങ്ങാവൂ തുടങ്ങിയ മുന്നറിയിപ്പുകൾ നൽകി കഴിഞ്ഞു.
ഭവന രഹിതർക്കും അപ്രതീക്ഷിതമായി വൈദ്യുതി ഇല്ലാതായേക്കാവുന്ന ആളുകൾക്കും വേണ്ടി ഷിക്കാഗോയിൽ എഴുപതിലധികം ഉഷ്ണ കേന്ദ്രങ്ങൾ തുറന്നു. വിദ്യഭ്യാസ സ്ഥാപനങ്ങളും വാണിജ്യ സ്ഥാപനങ്ങളും ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ആഴ്‌ചയിലെ മറ്റു പ്രവൃത്തി ദിവസങ്ങളിൽ സ്‌കൂളുകളിൽ ഹാജരാകാത്ത കുട്ടികൾക്ക് ആബ്‌സൻറിന് പകരം അവധിയായി പരിഗണിക്കുമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.
അതേസമയം, ആഗോള താപനം വ്യാജമാണെന്നും ആഗോളതാപനമുണ്ടെങ്കിൽ അതിശൈത്യം അസാധ്യമാണെന്നും പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. ഇതിനെതിരെ ശാസ്ത്ര മേഖലയിലുള്ളവർ അതിശക്തമായി പ്രതിഷേധിച്ചു. സർക്കാർ നിയന്ത്രണത്തിലുള്ള നോഅ (NOAAClimate) ഈ വാദം തള്ളി രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.