ഹോം ക്വാറൻറീൻ: എൽ സാൽവദോറിൽ പ്രതിഷേധം

സാൻ സാൽവദോർ: കോവിഡിനെ വ്യാപനം തടയാൻ ഏർപ്പെടുത്തിയ ഹോം ക്വാറൻറീൻ അവസാനിപ്പിക്കാത്തതിനെതിരെ മധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവദോറിൽ വൻ പ്രതിഷേധം. രാജ്യ തലസ്ഥാനമായ സാൻ സാൽവദോറിലെ സ്പോർട്സ് സെന്‍ററിന് മുമ്പിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. 

ഇവിടത്തെ രണ്ട് കേന്ദ്രങ്ങളിൽ കഴിഞ്ഞ 40 ദിവസമായി മുന്നൂറോളം പേരെയാണ് സർക്കാർ ക്വാറൻറീനിലാക്കിയത്. ഉടൻ വിട്ടയക്കണമെന്നും അല്ലെങ്കിൽ തങ്ങളുടെ പരിശോധനാ ഫലം പുറത്തുവിടണമെന്നും ഇവർ ആവശ്യപ്പെട്ടു.

എൽ സാൽവദോറിൽ 555 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 13 പേർ മരണപ്പെട്ടു. രാജ്യത്തെ 91 കണ്ടെയ്ൻമെന്‍റ് സെന്‍ററുകളിലായി 3964 പേർ ക്വാറൻറീനിലാണ്.

Tags:    
News Summary - El Salvador holds people accused of violating the mandatory home quarantine -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.