ന്യൂയോർക്: 346 പേരുടെ മരണത്തിനിടയാക്കിയ രണ്ട് അപകടങ്ങൾ നടന്ന 737 മാക്സ് ബോയിങ ് വിമാനത്തിെൻറ തകരാർ കണ്ടെത്തി പരിഹരിച്ചതായി അധികൃതർ. ബോയിങ്ങിെൻറ ൈഫ്ലറ്റ് സ ്റ്റിമുലേറ്റർ സോഫ്റ്റ്വെയറിലായിരുന്നു തകരാർ കണ്ടെത്തിയത്. എന്നാൽ, എപ്പോഴാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞതെന്ന് വ്യക്തമാക്കാൻ അവർ തയാറായില്ല.
മാർച്ചിൽ നടന്ന ഇത്യോപ്യൻ എയർലൈൻ അപകടസമയത്തും ഒക്ടോബറിൽ ലയൺ എയർ അപകടത്തിലും ഈ സംവിധാനം ശരിയായി പ്രവർത്തിച്ചിരുന്നില്ലെന്ന് അധികൃതർ പറഞ്ഞു. വിമാനത്തിെൻറ ഗതി നിയന്ത്രിക്കുന്ന ചക്രത്തിനുമേലുള്ള ബലം കടുപ്പിക്കാൻ പുതിയ മാറ്റം സഹായകമാവുമെന്ന് കമ്പനി പറയുന്നു.
ഇതിനായി ബോയിങ്ങിെൻറ നിർമാതാക്കളുമായി ചേർന്ന് പ്രവർത്തിച്ചുവെന്നും കമ്പനി ചൂണ്ടിക്കാട്ടി. അപകടങ്ങളെ തുടർന്ന് നിരവധി രാജ്യങ്ങൾ വിമാനത്തിെൻറ സർവീസ് താൽകാലികമായി നിർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.