ഗൂഗ്​ളി​െൻറ സിയാറ്റിൽ കാമ്പസിൽ ക്രെയിൻ പൊട്ടി വീണ്​ നാല്​ മരണം

സാൻഫ്രാൻസിസ്​കോ: യു.എസിൽ ഗൂഗ്​ളി​​െൻറ സിയാറ്റിൽ കാമ്പസിൽ ശനിയാഴ്​ച വൈകുന്നേരം നിർമാണ പ്രവർത്തനങ്ങൾക്കിടെ ക്രെയിൻ പൊട്ടി വീണുണ്ടായ അപകടത്തിൽ​ നാല്​ പേർ മരിച്ചു. മറ്റ്​ നാല്​ പേർക്ക്​ പരി​ക്കുണ്ട്​.

വാഹനങ്ങളുടെ മുകളിലേക്കാണ്​ ക്രെയിൻ വീണത്​. ആറ്​ വാഹനങ്ങൾ തകർന്നു​. മരിച്ചവരിൽ മൂന്ന്​ പേർ പുരുഷൻമാരും ഒരു സ്​ത്രീയുമാണ്​​. ഇതിൽ രണ്ട്​ പേർ ക്രെയിൻ പ്രവർത്തിപ്പിച്ചവരും മറ്റുള്ളവർ വാഹനങ്ങളിൽ ഉണ്ടായിരുന്നവരുമാണ്​.

27 വയസുള്ള യുവാവിനേയും 25കാരിയേയും നാല്​ മാസം പ്രായമുള്ള പെൺകുഞ്ഞിനേയും ഉൾപ്പെടെ നാല്​ പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല. നഗരത്തിൽ ഗൂഗ്​ളി​​െൻറ പുതിയ കാമ്പസി​​െൻറ നിർമാണത്തിനിടെയായിരുന്നു അപകടം.

Tags:    
News Summary - 4 Dead, Four Injured In After Crane Collapses In Google's Seattle Campus -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.