ന്യൂയോർക്: എട്ടു വയസ്സുകാരി ഉൾപ്പെടെ ഇന്ത്യൻ വംശജരായ മൂന്നംഗ കുടുംബത്തെ വീട്ടുവളപ്പിലെ നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ന്യൂയോർക്കിലെ കിഴക്കൻ ബ്രൺസ്വിക്കിൽ താമസക്കാരായ ഭരത് പട്ടേൽ (62), ഇദ്ദേഹത്തിെൻറ മകെൻറ ഭാര്യ നിഷ പട്ടേൽ (33), നിഷയുടെ എട്ടു വയസ്സുകാരിയായ മകൾ എന്നിവരാണ് മരിച്ചത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് അപകടമെന്ന് ബ്രൺസ്വിക് പൊലീസ് അറിയിച്ചു. അടുത്തിടെയാണ് കുടുംബം പുതിയ വീട് വാങ്ങിയത്. മൂവർക്കും നീന്തൽ നല്ല വശമില്ലായിരുന്നുവെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കുളത്തിൽ വ്യത്യസ്ത രീതിയിലായിരുന്നു ആഴം ക്രമീകരിച്ചിരുന്നത്. മധ്യഭാഗത്ത് ആഴം കൂടുതലായിരുന്നു. ഈ ഭാഗത്തേക്ക് എത്തിയതോടെ മൂവരും പേടിച്ചതാവാം മുങ്ങിപ്പോകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, തിങ്കളാഴ്ച വീട്ടിൽ നിന്ന് നിഷയുടെ നിലവിളി കേട്ടതായി അയൽവാസികൾ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. കുളത്തിൽ വൈദ്യുതി പ്രവാഹം ഉണ്ടായിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.