പാകിസ്താനുള്ള സൈനികസഹായം വെട്ടിച്ചുരുക്കണമെന്ന പ്രമേയം യു.എസ് കോണ്‍ഗ്രസ് തള്ളി

വാഷിങ്ടണ്‍: പാകിസ്താനുള്ള യു.എസിന്‍െറ സൈനിക സഹായം വെട്ടിച്ചുരുക്കണമെന്നാവശ്യപ്പെട്ട് അവതരിപ്പിച്ച പ്രമേയങ്ങള്‍ യു.എസ് പ്രതിനിധിസഭ വോട്ടിനിട്ട് തള്ളി. 2017ലേക്കുള്ള പ്രതിരോധ ബജറ്റിന്‍െറ ചര്‍ച്ചയിലാണ് പാകിസ്താന് നല്‍കുന്ന സൈനികസഹായം വെട്ടിച്ചുരുക്കണമെന്നാവശ്യപ്പെട്ട് ടെക്സാസ് പ്രതിനിധി ടെഡ് പോയും ഹവായി പ്രതിനിധി തുളസി ഗബ്ബാര്‍ഡും ആദ്യത്തെ പ്രമേയം അവതരിപ്പിച്ചത്. കഴിഞ്ഞമാസം പാസാക്കിയ 900 മില്യന്‍ ഡോളര്‍ ഫണ്ട് 700 മില്യന്‍ ഡോളറായി ചുരുക്കണമെന്നായിരുന്നു പ്രമേയത്തിലെ ആവശ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.