ഇന്ത്യയില്‍ മികച്ച രീതിയിലുള്ള നിക്ഷേപാന്തരീക്ഷം ഒരുക്കും: മോദി

വാക്ഷിങ്ടണ്‍:ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരികയും അത് വഴി രാജ്യത്ത് മികച്ച രീതിയിലുള്ള  നിക്ഷേപാന്തരീക്ഷം ഒരുക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയിലെ ബിസിനസ് മേധാവികളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മോദി ഇക്കാര്യം അറിയിച്ചത്.

കാര്യക്ഷമതയും ഉന്നതനിലവാരമുള്ള ഉല്‍പാദക സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി ദേശീയവും വിദേശീയവുമായ നിക്ഷേപകരെ ഇന്ത്യ പ്രോല്‍സാഹിപ്പിക്കും. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി വികസിത രാജ്യങ്ങള്‍ അവരുടെ വിപണി തുറന്നിട്ടിരിക്കുന്നു എന്ന കാര്യവും എടുത്ത് പറയേണ്ടതാണെന്ന് മോദി വ്യക്തമാക്കി.

പ്രസിഡന്‍റ ബറാക്ക് ഒബാമയുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ച്ചയില്‍ പ്രധാനപ്പെട്ട നിരവധി വിഷയങ്ങളില്‍ ഇന്ത്യയും അമേരിക്കയും ധാരണയില്‍ എത്തിയിരുന്നു. എന്‍.എസ്.ജി അംഗമാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് അമേരിക്കയുടെ ശക്തമായ പിന്തുണയും ഉണ്ടായിരുന്നു.

കാലാവസ്ഥ വ്യതിയാനം, ആഗോള താപനം എന്നിവ ചെറുക്കാനുള്ള പാരിസ് ഉടമ്പടിയില്‍ ഇരുരാജ്യങ്ങളും ഈ വര്‍ഷം തന്നെ ഭാഗമാകും. അമേരിക്കന്‍ സെനറ്റും വിദേശകാര്യ വിഭാഗവും സംയുക്തമായി നല്‍കുന്ന  സ്വീകരണത്തിന് ശേഷം ഉച്ചയോടെ മോദി മെക്സിക്കോയിലേക്ക് തിരിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.