ഒബാമയുടെ അവസാന വാര്‍ഷികപ്രഭാഷണം ജനുവരി 12ന്

വാഷിങ്ടണ്‍: 2016 ജനുവരി 12ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ അവസാനമായി കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യും. സ്ഥാനമൊഴിയുന്ന  ഒബാമയുടെ അവസാന വാര്‍ഷിക പ്രഭാഷണമാണിത്. പ്രസിഡന്‍റ് കാലയളവിലെ നേട്ടങ്ങളെക്കുറിച്ചാണ് ഒബാമ പ്രസംഗത്തില്‍ ഊന്നല്‍നല്‍കുക. 2008ലാണ് അമേരിക്കയുടെ 44ാമത് പ്രസിഡന്‍റായി ഒബാമയെ തെരഞ്ഞെടുക്കുന്നത്. പിന്നീട് 2012ല്‍ വീണ്ടും ആ സ്ഥാനത്ത് തുടര്‍ന്നു. നിലവില്‍ 2017ലാണ് പ്രസിഡന്‍റ് കാലാവധി അവസാനിക്കുന്നത്.

ഇപ്പോള്‍ ഹവായില്‍ അവധിക്കാലമാഘോഷിക്കുന്ന ഒബാമ ഇ-മെയില്‍ വഴിയാണ് സന്ദേശമയച്ചത്. അധികാരമേല്‍ക്കുംമുമ്പ് രാജ്യത്ത് 7,50,000ത്തോളം തൊഴിലുകള്‍ വെട്ടിക്കുറക്കേണ്ടി വന്നിരുന്നു. എന്നാല്‍, 69 മാസംകൊണ്ട് 137 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. സ്വകാര്യമേഖലയില്‍ റെക്കോഡ് കണക്കിന് തൊഴിലവസരങ്ങളാണ് സൃഷ്ടിക്കാന്‍ കഴിഞ്ഞത്. തൊഴിലില്ലായ്മനിരക്ക് അഞ്ചുശതമാനമായി കുറക്കാന്‍ കഴിഞ്ഞതായും ഒബാമ  ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.