20 ലേറെ മുസ് ലിം കുടുംബങ്ങള്‍ക്ക് യു.എസില്‍ വിലക്ക്

വാഷിങ്ടണ്‍: 20ലേറെ കുടുംബങ്ങള്‍ക്ക് അമേരിക്കയിലേക്ക് പ്രവേശം നിഷേധിച്ചതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് സ്വദേശിയുടെ കുടുംബം അമേരിക്കയിലെ സിഡ്നി ലാന്‍ഡില്‍ അവധിക്കാലം ആഘോഷിക്കാനത്തെിയപ്പോള്‍ അധികൃതര്‍ പ്രവേശം നിഷേധിച്ചെന്ന പരാതിയെ തുടര്‍ന്നാണ് പുതിയ വെളിപ്പെടുത്തല്‍.  

ഇനിയൊരിക്കലും അമേരിക്ക സന്ദര്‍ശിക്കാന്‍ കഴിയില്ളെന്ന ആകുലതയിലാണ് ബ്രിട്ടനിലെ മുസ്ലിംകളെന്ന് ലണ്ടനില്‍നിന്നുള്ള ഇമാം അജ്മല്‍ മന്‍സൂര്‍ വ്യക്തമാക്കി.
സത്യം പറയുന്നതില്‍ ഭയപ്പെടുന്നില്ളെന്നും ഇത്തരം വംശീയ വിവേചനങ്ങള്‍ തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള 20 കേസുകള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും അവസാനനിമിഷം അധികൃതര്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍നിന്ന് തടയുകയായിരുന്നുവെന്നാണ് ആരോപണം.

 11 അംഗ കുടുംബാംഗങ്ങളുമായി ഗേറ്റ്വികില്‍നിന്ന് ലോസ് ആഞ്ജലസിലേക്ക് പറന്ന  ഫിറ്റ്നസ് ഇന്‍സ്ട്രക്ടറായ മുഹമ്മദ് താരിഖ് മെഹമൂദിനാണ് ദുരനുഭവം. വാഷിങ്ടണില്‍നിന്ന് ഇവരെ തടയണമെന്നാവശ്യപ്പെട്ട് ടെലിഫോണ്‍ സന്ദേശം ലഭിച്ചിട്ടുണ്ടെന്നു പറഞ്ഞാണ് വിമാനത്താവളത്തില്‍വെച്ച് ഇവരെ തടഞ്ഞത്.
കാരണം വ്യക്തമാക്കണമെന്ന ഇവരുടെ ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയില്ല. തുടര്‍ന്ന ്അധികൃതര്‍ ഇവരുടെ വിസ റദ്ദാക്കിയതായും 41കാരനായ മെഹമൂദ് പറഞ്ഞു.

തന്‍െറ കുടുംബത്തില്‍പെട്ട ആരെയും തീവ്രവാദ ബന്ധം ചുമത്തി അറസ്റ്റ് ചെയ്തിട്ടില്ളെന്നും ആരും സിറിയയിലേക്ക് യാത്ര ചെയ്തിട്ടില്ളെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ഇടപെടണമെന്ന് ആവശ്യമുയര്‍ന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.