ഇറാൻ- ഇസ്രായേൽ സംഘർഷം: എയർഇന്ത്യ 50 വിമാന സർവീസുകൾ റദ്ദാക്കി

ന്യൂഡൽഹി: ഇറാൻ- ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് 22 അന്താരാഷ്ട്ര സർവീസുകൾ കൂടി ഞായറാഴ്ച റദ്ദാക്കി. ഇതോടെ പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ഇതുവരെ റദ്ദാക്കിയ രാജ്യാന്തര വിമാന സർവീസുകളുടെ എണ്ണം 50 ആയി. പശ്ചിമേഷ്യയിലെ വ്യോമാതിർത്തി നിയന്ത്രണങ്ങൾ കാരണം മാർച്ച് 1ന് ഇന്ത്യൻ വിമാനക്കമ്പനികൾ 444 അന്താരാഷ്ട്ര വിമാനങ്ങൾ റദ്ദാക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു.

മിഡിൽ ഈസ്റ്റിലെ സംഭവ വികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുകയാണെന്നും ഷെഡ്യൂൾ ചെയ്ത സർവീകൾ കൂടുതൽ വെട്ടിക്കുറയ്ക്കേണ്ടിവരുമെന്ന് എയർലൈൻ ഞായറാഴ്ച പറഞ്ഞു. ലണ്ടൻ, ബെർമിങ് ഹാം, ആംസ്റ്റർഡാം, സൂറിച്ച്, മിലാൻ, വിയന്ന തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങളും റദ്ദാക്കിയവയിൽപ്പെടും. യാത്രക്കാർ ഇക്കാര്യ പ്രത്യേകം ശ്രദ്ധിക്കണമെന്ന് എയർലൈൻ അധികൃതർ പറഞ്ഞു. 

Tags:    
News Summary - Air India cancels 50 international flights amid Middle East crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.