ഏഴ്​ വർഷത്തിന്​ ശേഷം മൊറാ​േക്കാ ഇറാനിൽ അംബാസിഡറെ നിയമിച്ചു.

റാബത്: ഏഴു വർഷങ്ങൾക്കു ശേഷം മൊറോക്ക ഇറാനിൽ അംബാസിഡറെ നിയമിച്ചു. 2009 ൽ ആഭ്യന്തര സംഘർഷങ്ങളെ തുടർന്നായിരു​ന്നു മൊറാക്കോ ഇറാനിൽ നിന്നും അംബാസിഡറേയും ഉന്നത ഉദ്യോഗസ്​ഥരേയും തിരിച്ച്​ വിളിച്ചത്​.രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്‌തമാക്കുന്നതിനു വേണ്ടിയാണു ഇറാനിൽ വീണ്ടും അംബാസിഡറെ നിയമിച്ചത്. സംഘർഷങ്ങൾ പരിഹരിക്കാനായി ഇരു രാജ്യങ്ങളുടേയും ഉന്നത ഉദ്യോഗസ്​ഥർമാർ നടത്തിയ ചർച്ചകൾക്കൊടുവിലാണ്​ പുതിയ തീരുമാനം.

നേരത്തെ അസർബൈജനിൽ മൊറാക്കോ പ്രതിനിധിയായി പ്രവർത്തിച്ചിട്ടുള്ള ഹസൻ ഹമിയെയാണു പുതിയ അംബാസിഡർ. മുഹമ്മദ് ആറാമൻ രാജാവാണ് ഇദ്ദേഹ​െത്ത നിയമിച്ചത്​.

2015ൽ ടുണീഷ്യ, നെതർലാൻഡ്, ഗ്രീസ് എന്നിവിടങ്ങളിൽ അംബാസിഡറായി പ്രവർത്തിച്ചിട്ടുള്ള മുഹമ്മദ് താകി മൊയ്ദിനെ ഇറാൻ നേരത്തെ മൊറാക്കോയിൽ അംബാസിഡറായി നിയമിച്ചിരുന്നു.

Tags:    
News Summary - Morocco appoints ambassador to Iran after 7 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.