കോ​വി​ഡ്​-19: മംഗോളിയൻ പ്രസിഡൻറ്​ നിരീക്ഷണത്തിൽ

ഉൗ​ള​ൻ ബ​​േ​താ​ർ​: ചൈ​ന​യി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം മ​ട​ങ്ങി​യെ​ത്തി​യ മം​ഗോ​ളി​യ​ൻ പ്ര​സി​ഡ​ൻ​റ്​ ബ ാ​ട്ടു​ൽ​ഗ ഖ​ൽ​ട്​​മ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ൽ. കോ​വി​ഡ്​-19 രോ​ഗ​ബാ​ധ ഭീ​ഷ​ണി​യാ​യ സാ​ഹ​ച​ര്യ​ത്തി​ല ാ​ണ്​ രോ​ഗ​മി​ല്ലെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ 14 ദി​വ​സം ത​ല​സ്​​ഥാ​ന ന​ഗ​ര​ത്തി​ലെ പ്ര​ത്യേ​ക കേ​ന്ദ്ര​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്​.

കോ​വി​ഡ്​ ത​ട​യാ​ൻ​ ചൈ​ന ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്കി​യ​ശേ​ഷം രാ​ജ്യം സ​ന്ദ​ർ​ശി​ക്കു​ന്ന ആ​ദ്യ വി​ദേ​ശ ​ഭ​ര​ണ​ത്ത​ല​വ​നാ​ണ്​ ബാ​ട്ടു​ൽ​ഗ. ചൈ​നീ​സ്​ പ്ര​സി​ഡ​ൻ​റ്​ ഷി ​ജി​ങ്​​പി​ങ്ങു​മാ​യി സം​ഭാ​ഷ​ണം ന​ട​ത്തി​യ ​അ​ദ്ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ച​വ​രെ​യും പ്ര​ത്യേ​ക കേ​ന്ദ്ര​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്​. വി​ദേ​ശ​കാ​ര്യ മ​ന്ത്രി, ചൈ​ന​യി​ലെ അം​ബാ​സ​ഡ​ർ, പ്ര​സി​ഡ​ൻ​റി​​​െൻറ വി​ദേ​ശ ന​യ ഉ​പ​ദേ​ഷ്​​ടാ​വ്​ തു​ട​ങ്ങി​യ​വ​രാ​ണ്​ നിരീക്ഷണത്തിലുള്ള മറ്റുള്ളവർ.

Tags:    
News Summary - Mongolian president placed under quarantine-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.