പാകിസ്താനിൽ ബസ് അപകടത്തിൽപെട്ട് 18 മരണം; 30 പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ അമിതവേ​ഗത്തിലോടിയ ബസ് അപകടത്തിൽപെട്ട് 18 മരണം. 30ലേറെ പേർക്ക് പരിക്കേറ്റു.

ഖുസ്ദാർ ജില്ലയിൽ വെച്ചാണ് അപകടമുണ്ടായത്. അതിവേഗത്തിൽ വളവ് തിരിയുന്നതിനിടയാണ് അപകടമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. പരിക്കേറ്റവരെ ഖുസ്ദാറിലെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണ്.

യാത്രക്കാരുമായി സിന്ധ് പ്രവിശ്യയിലെ ലാർക്കാന ജില്ലയിൽ നിന്ന് ഖുസ്ദാറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്.

Tags:    
News Summary - road accident, Pakistan,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.