ജമന്തിപ്പൂക്കൾ നീണ്ടകഥയുടെ കഥ

അ​ന്ത്യ​ശ്വാ​സം ഓ​ഫീ​സി​ല്‍ ക​യ​റി​ച്ചെ​ന്ന​പ്പൊ​ഴേ അ​വി​ട​ത്തെ അ​ന്ത​രീ​ക്ഷം ആ​കെ മാ​റി​യ​താ​യി എ​നി​ക്കു തോ​ന്നി. ജോ​ലി​ക്കു ചേ​ര്‍ന്നി​ട്ട് ഇ​ത്ര​യും ദീ​ര്‍ഘ​കാ​ലാ​വ​ധി​യി​ല്‍ പോ​യ എ​ന്നെ​പ്പ​റ്റി എ​ല്ലാ​വ​ര്‍ക്കും ഒ​ര​വി​ശ്വാ​സ​മു​ള്ള​തു​പോ​ലെ. ഞാ​ന്‍ അ​വി​ട​ത്തെ ജീ​വ​ന​ക്കാ​ര​ന്‍ത​ന്നെ​യാ​ണോ എ​ന്നു​പോ​ലും സം​ശ​യ​മു​ള്ള​തു​പോ​ലെ. അ​തി​ല്‍ അ​വ​രെ കു​റ്റം പ​റ​യാ​നാ​വി​ല്ല. ക​ഷ്ടി​ച്ച് ഒ​രു മാ​സ​മേ ഞാ​ന്‍ ഓ​ഫീ​സി​ല്‍ വ​ന്നി​ട്ടു​ള്ളൂ. ഒ​രു സ്ഥാ​പ​ന​ത്തി​ലും ഒ​രു പു​തു​മു​ഖ​ത്തി​ന് ഇ​ത്ര​യും ആ​നു​കൂ​ല്യം അ​നു​വ​ദി​ക്കു​ക​യി​ല്ല​ല്ലോ. എ​ല്ലാ​വ​ര്‍ക്കും...

അ​ന്ത്യ​ശ്വാ​സം

ഓ​ഫീ​സി​ല്‍ ക​യ​റി​ച്ചെ​ന്ന​പ്പൊ​ഴേ അ​വി​ട​ത്തെ അ​ന്ത​രീ​ക്ഷം ആ​കെ മാ​റി​യ​താ​യി എ​നി​ക്കു തോ​ന്നി. ജോ​ലി​ക്കു ചേ​ര്‍ന്നി​ട്ട് ഇ​ത്ര​യും ദീ​ര്‍ഘ​കാ​ലാ​വ​ധി​യി​ല്‍ പോ​യ എ​ന്നെ​പ്പ​റ്റി എ​ല്ലാ​വ​ര്‍ക്കും ഒ​ര​വി​ശ്വാ​സ​മു​ള്ള​തു​പോ​ലെ. ഞാ​ന്‍ അ​വി​ട​ത്തെ ജീ​വ​ന​ക്കാ​ര​ന്‍ത​ന്നെ​യാ​ണോ എ​ന്നു​പോ​ലും സം​ശ​യ​മു​ള്ള​തു​പോ​ലെ. അ​തി​ല്‍ അ​വ​രെ കു​റ്റം പ​റ​യാ​നാ​വി​ല്ല. ക​ഷ്ടി​ച്ച് ഒ​രു മാ​സ​മേ ഞാ​ന്‍ ഓ​ഫീ​സി​ല്‍ വ​ന്നി​ട്ടു​ള്ളൂ. ഒ​രു സ്ഥാ​പ​ന​ത്തി​ലും ഒ​രു പു​തു​മു​ഖ​ത്തി​ന് ഇ​ത്ര​യും ആ​നു​കൂ​ല്യം അ​നു​വ​ദി​ക്കു​ക​യി​ല്ല​ല്ലോ.

എ​ല്ലാ​വ​ര്‍ക്കും അ​റി​യേ​ണ്ട​ത് എ​ന്‍റെ അ​ച്ഛ​ന്‍റെ ആ​രോ​ഗ്യ​നി​ല​യെ​പ്പ​റ്റി​യാ​യി​രു​ന്നു. പ​ക്ഷേ, അ​തു ചോ​ദി​ച്ച​തു​പോ​ലും സം​ശ​യ​ത്തോ​ടെ​യാ​ണ് എ​ന്ന് അ​വ​രു​ടെ മു​ഖം ക​ണ്ട​പ്പോ​ള്‍ തോ​ന്നി. അ​ത് ഒ​രു ക​ള്ള​ക്ക​ഥ​യാ​ണെ​ന്ന് അ​വ​ര്‍ക്കു​റ​പ്പു​ള്ള​തു​പോ​ലെ. എ​ഡി​റ്റ​ര്‍ അ​താ​ണ് ഓ​ഫീ​സി​ല്‍ പ​റ​ഞ്ഞി​ട്ടു​ള്ള​തെ​ന്ന് മു​ന്‍കൂ​ട്ടി അ​റി​ഞ്ഞി​രു​ന്ന​തു​കൊ​ണ്ട് മ​റു​പ​ടി പ​റ​യാ​ന്‍ എ​നി​ക്ക് ഒ​ട്ടും ത​പ്പ​ലു​ണ്ടാ​യി​രു​ന്നി​ല്ല.

‘‘സ്ട്രോ​ക് വ​ന്ന​താ​ണ്. കു​റ​ച്ച് ക്രി​ട്ടി​ക്ക​ലാ​യി​രു​ന്നു, ത​ല്‍ക്കാ​ലം ര​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്നു, വൈ​കാ​തെ തി​രി​ച്ചു​പോ​ണം.’’

എ​ല്ലാ​വ​രോ​ടും ഒ​ന്നു​ത​ന്നെ​യാ​ണ് പ​റ​ഞ്ഞ​ത്.

ദൗ​ത്യം തീ​രു​ന്ന​തു​വ​രെ വി​ട്ടു​നി​ല്‍ക്കാ​നു​ള്ള കാ​ര​ണം വേ​ണ​മ​ല്ലോ. അ​താ​ണ് മൂ​ന്നാ​മ​ത്തെ വാ​ച​ക​ത്തി​ന്‍റെ പ്ര​സ​ക്തി.

അ​വ​രൊ​ക്കെ ഞാ​ന്‍ പ​റ​ഞ്ഞ​ത് ശ​രി​വെ​ച്ചു​വെ​ന്ന് ഭാ​വി​ച്ചു​വെ​ങ്കി​ലും ആ​രും അ​ത് വി​ശ്വ​സി​ച്ചി​ട്ടി​ല്ലെ​ന്ന് അ​വ​രു​ടെ മു​ഖം വി​ളി​ച്ചു​പ​റ​ഞ്ഞു. പ്ര​ത്യേ​കി​ച്ചും ശ്രീ​രാ​ഗ്.

ഓ​രോ​രു​ത്ത​രാ​യി പി​രി​ഞ്ഞു​പോ​യി​ട്ടും അ​യാ​ള്‍ അ​വി​ടെ​ത്ത​ന്നെ നി​ന്നു.

‘‘അ​ച്ഛ​ന് എ​ത്ര വ​യ​സ്സാ​യി?’’ അ​യാ​ള്‍ ചോ​ദി​ച്ചു.

‘‘അ​മ്പ​ത്തി​നാ​ല്.’’

‘‘അ​തൊ​ന്നും ഒ​രു പ്രാ​യ​മ​ല്ല ഇ​പ്പോ​ള്‍,’’ അ​തും പ​റ​ഞ്ഞു​കൊ​ണ്ട് അ​യാ​ള്‍ ത​ന്‍റെ സീ​റ്റി​ലേ​ക്ക് ന​ട​ന്നു.

ശ്രീ​രാ​ഗ് എ​ന്തു​കൊ​ണ്ടാ​ണ് അ​ങ്ങ​നെ പ​റ​ഞ്ഞ​തെ​ന്ന് എ​നി​ക്കു മ​ന​സ്സി​ലാ​യി​ല്ല. ഞാ​ന്‍ കൂ​ടു​ത​ല്‍ ഒ​ന്നും ചോ​ദി​ച്ചി​ല്ല.

കാ​ബി​നി​ല്‍ ചെ​ന്ന് ക​സേ​ര​യി​ല്‍ ഇ​രു​ന്ന​പ്പോ​ള്‍ ഇ​വി​ടെ​യാ​ണ് ജോ​ലി​യെ​ടു​ത്തി​രു​ന്ന​തെ​ന്ന് എ​നി​ക്ക് എ​ന്നെ​ത്ത​ന്നെ വി​ശ്വ​സി​പ്പി​ക്കേ​ണ്ടി​വ​ന്നു. ഷെ​ല്‍ഫ്, അ​തി​ലെ ഫ​യ​ലു​ക​ള്‍, വി​ളി​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി​വെ​ക്കു​ന്ന ര​ജി​സ്റ്റ​ര്‍, ലാ​ന്‍ഡ് ലൈ​ന്‍ ഫോ​ണ്‍. എ​ല്ലാം അ​തേ​പ​ടി​യി​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും എ​ല്ലാം ആ​ദ്യ​മാ​യി കാ​ണു​ന്ന​തു​പോ​ലെ എ​നി​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. എ​ന്‍റെ അ​സാ​ന്നി​ധ്യ​ത്തി​ല്‍ ദേ​വ​നാ​യി​രു​ന്നു​വ​ല്ലോ ചു​മ​ത​ല. എ​ന്തെ​ല്ലാ​മാ​ണ് ക​ഴി​ഞ്ഞ നാ​ലാ​ഴ്ച​ക്കി​ടെ സം​ഭ​വി​ച്ച​ത് എ​ന്ന് അ​യാ​ളോ​ടു ചോ​ദി​ക്ക​ണം.

മീ​റ്റി​ങ്ങി​നു വി​ളി​ച്ച​പ്പോ​ള്‍ ഞാ​ന്‍ എ​ന്‍റെ ബാ​ക്പാ​ക്കും എ​ടു​ത്താ​ണ് ബോ​ര്‍ഡ് റൂ​മി​ല്‍ എ​ത്തി​യ​ത്. അ​തി​ലെ ലാ​പ്ടോ​പ് അ​ല​ക്ഷ്യ​മാ​യി കാ​ബി​നി​ല്‍ വെ​ച്ചു​പോ​രാ​ന്‍ എ​നി​ക്കു പേ​ടി തോ​ന്നി. എ​ന്‍റെ പു​റ​ത്തു തൂ​ങ്ങു​ന്ന ബാ​ക്പാ​ക്ക് ക​ണ്ട് ദേ​വ​ന്‍ ചി​രി​ച്ചു.

‘‘ത​നി​ക്കി​ത് ക​ർ​ണ​ന്‍റെ ക​വ​ച​കു​ണ്ഡ​ല​ങ്ങ​ള്‍ പോ​ലെ​യാ​ണ​ല്ലോ!’’

പ​തി​വു​പോ​ലെ ബോ​ര്‍ഡ് റൂ​മി​ല്‍ വെ​ച്ചാ​യി​രു​ന്നു മീ​റ്റി​ങ്. പ​ക്ഷേ, പ​തി​വി​ല്ലാ​തെ ഓ​ഫീ​സി​ലെ എ​ല്ലാ​വ​ര്‍ക്കും ക്ഷ​ണ​മു​ണ്ടാ​യി​രു​ന്നു. അ​ല്ലെ​ങ്കി​ല്‍ റി​സ​പ്ഷ​നി​സ്റ്റ് ആ​ശ​യൊ​ന്നും വാ​രാ​ന്ത്യം തോ​റു​മു​ള്ള എ​ഡി​റ്റോ​റി​യ​ല്‍ മീ​റ്റി​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​റി​ല്ല. സ​ര്‍ക്കു​ലേ​ഷ​ന്‍ ഡി​പ്പാ​ർ​ട്മെ​ന്‍റി​ന്‍റെ മീ​റ്റി​ങ് വേ​റെ​യാ​ണ് ന​ട​ക്കാ​റു​ള്ള​ത്. ഇ​ന്ന് സ​ര്‍ക്കു​ലേ​ഷ​ന്‍ മാ​നേ​ജ​റും അ​സി​സ്റ്റ​ന്‍റും എ​ല്ലാം ഉ​ണ്ട്.

അ​തു​കൊ​ണ്ടൊ​ക്കെ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു മീ​റ്റി​ങ്ങാ​ണ് ന​ട​ക്കാ​ന്‍ പോ​വു​ന്ന​തെ​ന്ന് എ​നി​ക്കു തോ​ന്നി.

എ​ഡി​റ്റ​റും മാ​നേ​ജി​ങ് എ​ഡി​റ്റ​റും വ​രാ​ന്‍ കാ​ത്ത് ഇ​രി​ക്കു​മ്പോ​ള്‍ ഞ​ങ്ങ​ള്‍ പ​ര​സ്പ​രം ശ​ബ്ദം താ​ഴ്ത്തി സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്നു.

ദേ​വ​ന്‍ എ​ന്‍റെ അ​ടു​ത്താ​ണി​രു​ന്ന​ത്. റി​സീ​വ​റു​ടെ റോ​ള്‍കൂ​ടി ഉ​ള്ള​തു​കൊ​ണ്ട് ന​ല്ല​തി​ര​ക്കാ​ണെ​ന്ന് അ​യാ​ള്‍ പ​റ​ഞ്ഞു. എ​ന്നു​മു​ത​ലാ​ണ് ഞാ​ന്‍ ജോ​ലി​ക്കു വ​ന്നു​തു​ട​ങ്ങു​ക എ​ന്നാ​ണ് അ​യാ​ള്‍ക്ക് അ​റി​യേ​ണ്ടി​യി​രു​ന്ന​ത്. അ​ച്ഛ​ന് ഇ​പ്പോ​ഴും എ​ഴു​ന്നേ​റ്റു ന​ട​ക്കാ​റാ​യി​ട്ടി​ല്ലെ​ന്നും അ​തി​നു ശേ​ഷ​മേ വ​രാ​ന്‍ സാ​ധ്യ​ത​യു​ള്ളൂ എ​ന്നും ഞാ​ന്‍ അ​യാ​ളോ​ടും പ​റ​ഞ്ഞു. ആ​വ​ശ്യ​മി​ല്ലാ​തെ നു​ണ​ക​ള്‍ പ​റ​യേ​ണ്ടി​വ​രു​ന്ന​തി​ല്‍ എ​നി​ക്ക് ന​ല്ല വി​ഷ​മ​മു​ണ്ടാ​യി​രു​ന്നു.

‘‘മു​ഖ്യ​ധാ​ര​യി​ലു​ള്ള എ​ഴു​ത്തു​കാ​രു​ടെ ര​ച​ന​ക​ള്‍ കൊ​ടു​ക്കാ​ന്‍ തു​ട​ങ്ങി​യ​ത് ചെ​റി​യ ചി​ല ത​മാ​ശ​ക​ള്‍ ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്,’’ ദേ​വ​ന്‍ പ​റ​ഞ്ഞു. ‘‘മി​നി​യാ​ന്ന് കെ. ​ര​ഘു​നാ​ഥ​ന്‍ വ​ന്നി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ നോ​വ​ലെ​റ്റി​ന് വാ​രി​ക​യി​ല്‍ വ​ൻ സ്വീ​ക​ര​ണ​മാ​ണ് കി​ട്ടി​യ​ത്. പ​ക്ഷേ, അ​ദ്ദേ​ഹ​ത്തി​ന് അ​ത് അ​സ്വ​സ്ഥ​ത​യാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. നി​ര​വ​ധി വാ​യ​ന​ക്കാ​ര്‍ അ​ദ്ദേ​ഹ​ത്തെ നേ​രി​ട്ടു വി​ളി​ച്ചു​വ​ത്രേ. ബ​യോ​ഡാ​റ്റ കൊ​ടു​ത്ത​പ്പോ​ള്‍ അ​തി​ല്‍ ഫോ​ണ്‍ ന​മ്പ​റും ഉ​ണ്ടാ​യി​രു​ന്നു​വ​ല്ലോ. അ​പ്പോ​ള്‍ എ​ഡി​റ്റ​ര്‍ അ​ദ്ദേ​ഹ​ത്തോ​ടു പ​റ​ഞ്ഞു. ഇ​താ​ണ് നി​ങ്ങ​ളു​ടെ വാ​യ​ന​ക്കാ​രും ഞ​ങ്ങ​ളു​ടെ വാ​യ​ന​ക്കാ​രും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം. നി​ങ്ങ​ളു​ടെ വാ​യ​ന​ക്കാ​ര്‍ എ​ന്തു വാ​യി​ച്ചാ​ലും ഗൗ​ര​വം ന​ടി​ച്ച് ഇ​രി​ക്കും. ഇ​ഷ്ട​മാ​യാ​ലും ഇ​ഷ്ട​മാ​യി എ​ന്നു​പ​റ​യി​ല്ല. ഞ​ങ്ങ​ളു​ടെ വാ​യ​ന​ക്കാ​ര്‍ കാ​പ​ട്യ​മി​ല്ലാ​ത്ത​വ​രാ​ണ്. ഇ​ഷ്ട​മാ​യാ​ലും ഇ​ല്ലെ​ങ്കി​ലും അ​വ​ര​ത് നേ​രി​ട്ടു​പ​റ​യും.’’

അ​തു​കേ​ട്ട് ര​ഘു​നാ​ഥ​ൻ സാ​ര്‍ ചി​രി​ച്ചു​വ​ത്രേ. ‘‘ഇ​തൊ​ക്കെ അ​റി​ഞ്ഞി​രു​ന്നു​വെ​ങ്കി​ല്‍ ഞാ​ന്‍ എ​ന്നേ പൈ​ങ്കി​ളി നോ​വ​ലു​ക​ള്‍ എ​ഴു​തി​യേ​നെ!’’

മു​ഖ്യ​ധാ​ര​യി​ല്‍പ്പെ​ട്ട എ​ഴു​ത്തു​കാ​രു​ടെ നോ​വ​ലെ​റ്റു​ക​ള്‍ ഉ​ദ്ദേ​ശി​ക്ക​പ്പെ​ട്ട അ​ത്ര ജ​ന​പ്രി​യ​മാ​യി​ട്ടി​ല്ലെ​ന്ന് ദേ​വ​ന്‍ പ​റ​ഞ്ഞു. അ​തി​നു കി​ട്ടി​യ പ്ര​തി​ക​ര​ണ​ങ്ങ​ള്‍ പൊ​തു​വെ കു​റ​വാ​ണ്. അ​ത്ത​രം എ​ഴു​ത്തു​ക​ള്‍ ന​മ്മു​ടെ വാ​യ​ന​ക്കാ​ര്‍ക്ക് പ​രി​ചി​ത​മ​ല്ല​ല്ലോ.

‘‘ഒ​ന്നു​കി​ല്‍ അ​വ​ര്‍ ന​മ്മു​ടെ വാ​യ​ന​ക്കാ​ര്‍ക്ക് ഇ​ഷ്ട​പ്പെ​ടു​ന്ന രീ​തി​യി​ല്‍ എ​ഴു​താ​ന്‍ പ​ഠി​ക്ക​ണം. അ​ല്ലെ​ങ്കി​ല്‍ ന​മ്മു​ടെ വാ​യ​ന​ക്കാ​ര്‍ അ​വ​രു​ടെ എ​ഴു​ത്തു​ക​ള്‍ ആ​സ്വ​ദി​ക്കാ​ന്‍ പ​ഠി​ക്ക​ണം. ര​ണ്ടും അ​ത്ര എ​ളു​പ്പ​മ​ല്ല. ഓ​രോ​ന്നും വെ​വ്വേ​റെ ക​ള​ങ്ങ​ളി​ലാ​യി വേ​ര്‍തി​രി​ച്ചു​വെ​ച്ചി​രി​ക്കു​ക​യ​ല്ലേ?’’

കോ​പ്പി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ പ്ര​ത്യേ​കി​ച്ച് ഒ​ര​ന​ക്ക​വും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സ​ര്‍ക്കു​ലേ​ഷ​ന്‍ മാ​നേ​ജ​ര്‍ സ​ജേ​ഷ് പി​റു​പി​റു​ത്തു.

‘‘പ​രി​ച​യ​മി​ല്ലാ​ത്ത വി​ഭ​വ​ങ്ങ​ള്‍ ക​ണ്ട് ആ​രും സ​ദ്യ​ക്കി​ട​യി​ല്‍നി​ന്ന് എ​ഴു​ന്നേ​റ്റു​പോ​വാ​തി​രു​ന്നാ​ല്‍ മ​തി​യാ​യി​രു​ന്നു.’’

എ​ഡി​റ്റ​റും മാ​നേ​ജി​ങ് എ​ഡി​റ്റ​റും ക​യ​റി​വ​ന്ന​തോ​ടെ ഞ​ങ്ങ​ളു​ടെ സം​സാ​രം നി​ല​ച്ചു.

എ​ഡി​റ്റ​റു​ടെ മു​ഖ​ത്ത് അ​ട​ക്കി​പ്പി​ടി​ച്ച ഒ​രു വി​ജ​യോ​ന്മാ​ദ​മു​ണ്ടെ​ന്ന് എ​നി​ക്കു തോ​ന്നി. മാ​നേ​ജി​ങ് എ​ഡി​റ്റ​റാ​വ​ട്ടെ പ​തി​വു​പോ​ലെ​ത്ത​ന്നെ തി​ക​ച്ചും നി​സ്സം​ഗ​നാ​യാ​ണ് കാ​ണ​പ്പെ​ട്ട​ത്.

‘‘ഇ​ന്ന​ലെ ര​ണ്ട് എ​ഴു​ത്തു​കാ​ര്‍ ന​മ്മ​ളെ കാ​ണാ​ന്‍ വ​ന്നി​രു​ന്നു,’’ എ​ഡി​റ്റ​ര്‍ തു​ട​ങ്ങി​വെ​ച്ചു. ‘‘നാ​ളീ​ക​ത്തി​ല്‍ ഇ​പ്പോ​ള്‍ വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ര​ണ്ടു നോ​വ​ലു​ക​ളു​ടെ ര​ച​യി​താ​ക്ക​ളാ​ണ്. ഒ​ന്ന് ഏ​ഴും മ​റ്റേ​ത് ര​ണ്ടും അ​ധ്യാ​യ​ങ്ങ​ളേ ആ​യി​ട്ടു​ള്ളൂ. അ​ത് ‘ശാ​രി​ക’​ക്ക് വേ​ണോ എ​ന്നു ചോ​ദി​ക്കാ​നാ​ണ് അ​വ​ര്‍ വ​ന്ന​ത്. ‘നാ​ളീ​കം’ അ​ടു​ത്ത ല​ക്ക​ത്തോ​ടെ പൂ​ട്ടു​ക​യാ​ണെ​ന്ന് അ​റി​യി​ക്കാ​നും കൂ​ടി​യാ​യി​രു​ന്നു അ​വ​രു​ടെ വ​ര​വ്.’’

‘നാ​ളീ​കം’ പൂ​ട്ടു​ക​യോ!

ഞ​ങ്ങ​ള്‍ എ​ല്ലാ​വ​രും എ​ഡി​റ്റ​റെ ആ​കാം​ക്ഷാ​പൂ​ര്‍വം നോ​ക്കി. ഏ​റ്റ​വും അ​വ​സാ​നം വ​ന്ന ല​ക്ക​ത്തി​ലും അ​ങ്ങ​നെ​യൊ​രു സൂ​ച​ന ‘നാ​ളീ​ക’​ത്തി​ല്‍ ക​ണ്ട​താ​യി ഓ​ര്‍ക്കു​ന്നി​ല്ല.

‘‘വേ​ണോ വേ​ണ്ടേ എ​ന്ന് ന​മ്മ​ളാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​ത്. ഞാ​ന്‍ അ​വ​രോ​ട് ഒ​ന്നും വി​ട്ടു​പ​റ​ഞ്ഞി​ട്ടി​ല്ല. ന​മ്മ​ളെ സം​ബ​ന്ധി​ച്ചേ​ട​ത്തോ​ളം പ്ര​ധാ​നം അ​ത​ല്ല. ‘നാ​ളീ​കം’ അ​ട​ച്ചു​പൂ​ട്ടു​ന്നു എ​ന്ന​താ​ണ്.’’

ഒ​രു വാ​രി​ക​യി​ല്‍ വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന നോ​വ​ലി​ന്‍റെ ബാ​ക്കി മ​റ്റൊ​രു വാ​രി​ക​യി​ല്‍ തു​ട​രു​ക എ​ന്ന​ത് എ​നി​ക്കു മ​ന​സ്സി​ലാ​യി​ല്ല. പ​ക്ഷേ, അ​തു സാ​ധ്യ​മാ​വും എ​ന്ന് അ​പ്പോ​ള്‍ത്ത​ന്നെ തി​രി​ച്ച​റി​യു​ക​യും ചെ​യ്തു. ‘ക​ഥ ഇ​തു​വ​രെ’ വാ​യി​ച്ചാ​ല്‍ മ​തി​യ​ല്ലോ.

‘‘ഏ​താ​യാ​ലും അ​തു​ട​നെ കൊ​ടു​ത്തു​തു​ട​ങ്ങാ​ന്‍ ന​മ്മ​ള്‍ക്കാ​വി​ല്ല. ഏ​ഴി​ല്‍ക്കൂ​ടു​ത​ല്‍ നോ​വ​ലു​ക​ള്‍ കൊ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ല​ല്ലോ. ന​മു​ക്ക് സ​മ​യം വേ​ണം.’’

‘‘നാ​ളീ​ക​ത്തി​ലെ ഒ​രു സ​ബ് എ​ഡി​റ്റ​ര്‍ ജോ​ലി അ​ന്വേ​ഷി​ച്ച് എ​ന്‍റെ അ​ടു​ത്തു​വ​ന്നി​രു​ന്നു,’’ അ​തു​വ​രെ മി​ണ്ടാ​തി​രു​ന്ന മാ​നേ​ജി​ങ് എ​ഡി​റ്റ​ര്‍ പ​റ​ഞ്ഞു.

‘‘എ​ന്നാ​ല്‍ ‘നാ​ളീ​ക’​ത്തി​ന്‍റെ അ​ട​ച്ചു​പൂ​ട്ട​ല്‍ മാ​ത്ര​മ​ല്ല ഇ​ന്ന​ത്തെ ന​മ്മു​ടെ വി​ഷ​യം. എ​ന്നാ​ല്‍, അ​തു​മാ​യി ബ​ന്ധ​മു​ള്ള ഒ​ന്നാ​ണു താ​നും. അ​ത് ന​മു​ക്ക് അ​ത്ര സ​ന്തോ​ഷി​ക്കാ​നു​ള്ള കാ​ര്യ​വു​മ​ല്ല. സ​മീ​പ​കാ​ല​ത്തെ ച​രി​ത്രം ന​മ്മ​ള്‍ പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്. ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ പൂ​ട്ടി​പ്പോ​യ വാ​രി​ക​ക​ളു​ടെ എ​ണ്ണം ന​മ്മ​ളെ കൂ​ടു​ത​ല്‍ ഗൗ​ര​വ​മു​ള്ള ച​ര്‍ച്ച​യി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ന്നു​ണ്ട്. ഇ​ന്ന​ത്തെ മീ​റ്റി​ങ്ങി​ന്‍റെ പ്ര​ധാ​ന​വി​ഷ​യം അ​താ​ണ്. സ​ര്‍ക്കു​ലേ​ഷ​ന്‍ ഡി​പ്പാ​ർ​ട്മെ​ന്‍റ് ത​രു​ന്ന ക​ണ​ക്കു​ക​ള്‍ നോ​ക്കി​യാ​ല്‍ മ​തി. ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍ഷ​ത്തി​നി​ട​ക്ക് ഏ​ഴു വാ​രി​ക​ക​ള്‍ പൂ​ട്ടി​പ്പോ​യി​ട്ടും ന​മു​ക്ക് അ​വ​രു​ടെ വാ​യ​ന​ക്കാ​രെ കി​ട്ടി​യി​ട്ടി​ല്ല. ന​മ്മു​ടെ കോ​പ്പി​ക​ളു​ടെ പ്ര​ചാ​ര​ത്തി​ല്‍ വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടി​ല്ല. കോ​പ്പി​ക​ള്‍ കു​റ​ഞ്ഞി​ട്ടി​ല്ലെ​ന്നേ​യു​ള്ളൂ. അ​ങ്ങ​നെ​യ​ല്ലേ സ​ജേ​ഷ്?’’

അ​ദ്ദേ​ഹം സ​ര്‍ക്കു​ലേ​ഷ​ന്‍ മാ​നേ​ജ​ര്‍ക്കു​നേ​രെ തി​രി​ഞ്ഞു.

‘‘ശ​രി​യാ​ണ്,’’ സ​ജേ​ഷ് ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തെ ക​ണ​ക്കു​ക​ള്‍ നി​ര​ത്തി. ‘‘സ​ര്‍ക്കു​ലേ​ഷ​ന്‍ കൂ​ട്ടാ​ന്‍വേ​ണ്ടി ന​മ്മ​ള്‍ പ​ല പ​ദ്ധ​തി​ക​ളും ആ​വി​ഷ്ക​രി​ച്ചു​വെ​ങ്കി​ലും കാ​ര്യ​മാ​യ ഫ​ല​മൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​നി എ​ന്താ​ണ് ന​മു​ക്കു ചെ​യ്യാ​ന്‍ സാ​ധി​ക്കു​ക എ​ന്നു​കൂ​ടി ച​ര്‍ച്ച ചെ​യ്യേ​ണ്ട​താ​ണ്.’’

 

‘‘പ​രീ​ക്ഷി​ച്ചു നോ​ക്കാ​ത്ത​താ​യി ഇ​നി ഒ​ന്നും ബാ​ക്കി​യു​ണ്ടെ​ന്നു തോ​ന്നു​ന്നി​ല്ല,’’ എ​ഡി​റ്റ​ര്‍ പ​റ​ഞ്ഞു. ‘‘മു​ഖ്യ​ധാ​രാ എ​ഴു​ത്തു​കാ​രെ വാ​രി​ക​യി​ലേ​യ്ക്കു കൊ​ണ്ടു​വ​ന്ന​ത് അ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ്. അ​തു വേ​ണ്ട​ത്ര വി​ജ​യി​ക്കു​മോ എ​ന്നു പ​റ​യാ​റാ​യി​ട്ടി​ല്ല. ഇ​തി​നി​ടെ എ​ന്തെ​ല്ലാം ന​മ്മ​ള്‍ പ​രീ​ക്ഷി​ച്ചു​നോ​ക്കി​ക്ക​ഴി​ഞ്ഞു! അ​മ്മ ദുഃ​ഖ​ങ്ങ​ള്‍, ന​ഴ്സു​മാ​രു​ടെ ക​ദ​ന​ക​ഥ​ക​ള്‍, ക​ന്യ​കാ​പ്ര​ശ്ന​ങ്ങ​ള്‍, കൊ​ല​പാ​ത​ക ഫീ​ച്ച​റു​ക​ള്‍... ന​മ്മു​ടെ ഫീ​ച്ച​റു​ക​ള്‍ കാ​ര​ണ​മാ​ണ് കേ​ര​ള​ത്തി​ല്‍ കൊ​ല​പാ​ത​ക​ങ്ങ​ള്‍ കൂ​ടി​യ​ത് എ​ന്ന ആ​രോ​പ​ണം വ​ന്ന​പ്പോ​ഴ​ല്ലേ ന​മ്മ​ള്‍ അ​തു നി​ര്‍ത്തി​യ​ത്?’’

‘‘ഒ​ന്നും ഒ​രു കാ​ല​ഘ​ട്ട​ത്തി​ന​പ്പു​റം നീ​ട്ടി​ക്കൊ​ണ്ടു​പോ​വാ​ന്‍ ക​ഴി​യി​ല്ല എ​ന്നാ​ണ് ന​മു​ക്ക് ഇ​തു​വ​രെ കി​ട്ടി​യി​ട്ടു​ള്ള പാ​ഠ​ങ്ങ​ളി​ല്‍ പ്ര​ധാ​നം,’’ മാ​നേ​ജി​ങ് എ​ഡി​റ്റ​ര്‍ പ​റ​ഞ്ഞു. ‘‘ഒ​രി​ക്ക​ല്‍ നോ​വ​ലു​ക​ളു​ടെ എ​ണ്ണ​മാ​ണ് കാ​ര്യം എ​ന്നു തീ​രു​മാ​നി​ച്ച് അ​തി​ന്‍റെ എ​ണ്ണം കൂ​ട്ടി​ക്കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്ന​ത​ല്ലേ ന​മ്മ​ള്‍? എ​ന്നി​ട്ടെ​ന്തു​ണ്ടാ​യി? ന​മ്മ​ള്‍ കൊ​ടു​ക്കു​ന്ന നോ​വ​ലു​ക​ള്‍ എ​ല്ലാം ഒ​രേ അ​ള​വി​ല്‍ വാ​യി​ക്ക​പ്പെ​ടു​ന്നു​ണ്ടോ? അ​മി​ത​മാ​യാ​ല്‍ അ​മൃ​തും വി​ഷം എ​ന്നു പ​റ​ഞ്ഞ​തു​പോ​ലെ​യാ​യി.’’

‘‘പ്ര​ണ​യം മാ​ത്രം പോ​രാ എ​ന്നു​വെ​ച്ചി​ട്ടാ​ണ് ഡി​റ്റ​ക്ടി​വ് നോ​വ​ലു​ക​ളും മാ​ന്ത്രി​ക നോ​വ​ലു​ക​ളും ക്രൈം ​നോ​വ​ലു​ക​ളും ഒ​ക്കെ നോ​ക്കി​യ​ത്,’’ എ​ഡി​റ്റ​ര്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു. ‘‘ഒ​ന്നും അ​ധി​ക​കാ​ലം ഓ​ടി​യി​ല്ല. വാ​യ​ന​ക്കാ​ര്‍ ശ​രി​ക്കും ന​മ്മ​ളെ കു​ഴ​ക്കു​ന്നു​ണ്ട്.’’

‘‘ഉ​ള്ള​വ​രെ ന​ഷ്ട​പ്പെ​ടാ​തെ നോ​ക്കു​ക; പു​തി​യ​വ​രെ ക​ണ്ടു​പി​ടി​ക്കു​ക എ​ന്നാ​ണ​ല്ലോ സ​ര്‍ക്കു​ലേ​ഷ​ന്‍ ഡി​പ്പാ​ര്‍ട്മെ​ന്‍റി​ന്‍റെ മു​ദ്രാ​വാ​ക്യം,’’ സ​ജേ​ഷ് പ​റ​ഞ്ഞു. ‘‘അ​തി​നു ന​മ്മ​ള്‍ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്. പ​ക്ഷേ, ന​ഷ്ട​പ്പെ​ട്ട വ​രി​ക്കാ​രെ തി​രി​ച്ചു​പി​ടി​ക്കു​ന്ന​ത് അ​ത്ര എ​ളു​പ്പ​മാ​വി​ല്ല. സ​ന്ധ്യ​ക്ക് ആ​റു മ​ണി ക​ഴി​ഞ്ഞാ​ല്‍ ടി.​വി​യു​ടെ മു​ന്നി​ലി​രി​ക്കു​ന്ന ഇ​ന്ന​ത്തെ വീ​ട്ട​മ്മ​മാ​രെ​ല്ലാം ഒ​രു കാ​ല​ത്ത് ന​മ്മു​ടെ വ​രി​ക്കാ​രാ​യി​രു​ന്നു. ഇ​പ്പോ​ള്‍ അ​വ​ര്‍ക്ക് ന​മ്മ​ളെ വേ​ണ്ടാ​താ​യി. എ​ളു​പ്പ​മു​ണ്ട​ല്ലോ. മി​ന​ക്കെ​ട്ട് വാ​യി​ക്കാ​നി​രി​ക്ക​ണ്ട. ടി.​വി​യു​ടെ മു​ന്നി​ല്‍ വെ​റു​തെ ഇ​രു​ന്നു​കൊ​ടു​ത്താ​ല്‍ മ​തി​യ​ല്ലോ.’’

‘‘മാ​ത്ര​മ​ല്ല ഒ​രു​ത​ര​ത്തി​ല്‍ അ​തൊ​ക്കെ കാ​ണു​ന്ന​ത് അ​വ​ര്‍ക്കു ല​ഹ​രി കൊ​ടു​ക്കു​ന്നു​ണ്ട്,’’ ശ്രീ​രാ​ഗ് കൂ​ട്ടി​ച്ചേ​ര്‍ത്തു. ‘‘അ​വ​രു​ടെ ഉ​ടു​പ്പു​ക​ള്‍, ആ​ഭ​ര​ണ​ങ്ങ​ള്‍ എ​ല്ലാം വീ​ട്ട​മ്മ​മാ​രെ വ​ല്ലാ​തെ ആ​ക​ര്‍ഷി​ക്കു​ന്നു​ണ്ട്. ഒ​രു ക​ഥാ​പാ​ത്രം ഇ​ന്ന് ഏ​തു സാ​രി ഉ​ടു​ത്താ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ക എ​ന്ന് പെ​ണ്ണു​ങ്ങ​ള്‍ ത​മ്മി​ല്‍ ബെ​റ്റ് വെ​യ്ക്കു​ന്ന​തും പ​തി​വാ​യി​ട്ടു​ണ്ട​ത്രേ.’’

‘‘ന​മ്മ​ള്‍ കു​റേ കാ​ല​മാ​യി ടി.​വി​യെ കു​റ്റ​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു,’’ മാ​നേ​ജി​ങ് എ​ഡി​റ്റ​ര്‍ പ​റ​ഞ്ഞു. ‘‘ചു​രു​ങ്ങി​യ​ത് ഒ​രു കാ​ല്‍ നൂ​റ്റാ​ണ്ടെ​ങ്കി​ലു​മാ​യി​ല്ലേ ഈ ​പ​ര​മ്പ​ര​ക​ള്‍ വ​രാ​ന്‍ തു​ട​ങ്ങി​യി​ട്ട്? എ​ന്താ​ണ് ഇ​തു​വ​രെ അ​വ​ര്‍ക്ക​തു മ​ടു​ക്കാ​ത്ത​ത്? അ​തും ന​മ്മ​ള്‍ അ​ന്വേ​ഷി​ക്കേ​ണ്ട​ത​ല്ലേ?’’

‘‘മ​ടു​ക്കു​ന്നി​ല്ല എ​ന്നു പ​റ​യാ​റാ​യി​ട്ടി​ല്ല,’’ ബാ​ബു പ​റ​ഞ്ഞു. ‘‘മ​റ്റൊ​ന്നു​മി​ല്ലാ​ത്ത​താ​ണ് അ​വ​ര്‍ അ​വി​ടെ​ത്ത​ന്നെ തു​ട​രാ​നു​ള്ള കാ​ര​ണം. സി​നി​മ​യാ​യാ​ലും പ​ര​മ്പ​ര​ക​ളാ​യാ​ലും ക​ണ്ട​തു​ത​ന്നെ ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് പാ​വ​ങ്ങ​ള്‍. അ​ടു​ത്തു​ത​ന്നെ വേ​റൊ​രു വ​ഴി തു​റ​ന്നാ​ല്‍ അ​വ​ര്‍ അ​വി​ടേ​ക്ക് ഒ​ഴു​കും. എ​ന്നാ​ലും അ​ത് ന​മ്മു​ടെ വാ​രി​ക​യി​ലേ​ക്കാ​വു​മെ​ന്ന് തോ​ന്നു​ന്നി​ല്ല.’’

‘‘ഇ​പ്പോ​ള്‍ വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന നോ​വ​ലു​ക​ള്‍ എ​ഡി​റ്റ് ചെ​യ്യാ​നി​രി​ക്കു​മ്പോ​ള്‍ എ​നി​ക്ക് വാ​യ​ന​ക്കാ​രെ ബ​ഹു​മാ​ന​മാ​ണ് തോ​ന്നാ​റു​ള്ള​ത്,’’ ശ്രീ​രാ​ഗ് ചി​രി​ച്ചു. ‘‘അ​വ​രോ​ളം ക്ഷ​മ ഭൂ​മീ​ദേ​വി​ക്കു​പോ​ലും ഉ​ണ്ടാ​വി​ല്ല.’’

‘‘ജോ​ലി​ക്കാ​രാ​യ ന​മ്മ​ളെ​യും സ​മ്മ​തി​ക്ക​ണ്ടേ,’’ ബാ​ബു പ​റ​ഞ്ഞു. ‘‘ചെ​യ്ത​തു ത​ന്നെ​യ​ല്ലേ ന​മ്മ​ള്‍ വീ​ണ്ടും വീ​ണ്ടും ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്!’’

‘‘എ​ഴു​ത്തു​കാ​ര്‍ക്കും ന​ല്ല ക്ഷ​മ​യു​ണ്ട്,’’ ദേ​വ​ന്‍ ചി​രി​ച്ചു. ‘‘എ​ത്ര​കാ​ല​മാ​യി അ​വ​ര്‍ എ​ഴു​തി​യ​തു​ത​ന്നെ വീ​ണ്ടും വീ​ണ്ടും എ​ഴു​തി​ക്കൊ​ണ്ടി​രി​ക്കു​ന്നു!’’

‘‘ക​ഴി​ക്കു​ന്ന​തെ​ന്താ​യാ​ലും സ്ഥി​ര​മാ​യി ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്നാ​ല്‍ അ​തി​നോ​ട് ഒ​രു അ​ഡി​ക്ഷ​ന്‍ വ​രും എ​ന്നാ​ണ​ല്ലോ പ​റ​യു​ക,’’ മാ​നേ​ജി​ങ് എ​ഡി​റ്റ​ര്‍ പ​റ​ഞ്ഞു. ‘‘പ​ക്ഷേ, ന​മ്മു​ടെ വാ​യ​ന​ക്കാ​രി​ല്‍ ഇ​ത് അ​ങ്ങ​നെ​യ​ല്ല. അ​വ​ര്‍ക്ക് എ​ല്ലാം വ​ള​രെ​വേ​ഗം മ​ടു​ക്കു​ന്നു​ണ്ട്.’’

‘‘എ​ന്തൊ​ക്കെ​പ്പ​റ​ഞ്ഞാ​ലും ഒ​രു സ​ത്യം ന​മ്മ​ളി​പ്പോ​ള്‍ അം​ഗീ​ക​രി​ച്ചേ തീ​രൂ,’’ കു​റ​ച്ചു​നേ​രം നി​ശ്ശ​ബ്ദ​നാ​യി​രു​ന്ന എ​ഡി​റ്റ​ര്‍ ഇ​ട​പെ​ട്ടു. ‘‘അ​ടു​ത്ത ആ​ഴ്ച ക​ഴി​ഞ്ഞാ​ല്‍ ഇ​നി ര​ണ്ടേ ര​ണ്ടു വാ​രി​ക​ക​ളേ​യു​ണ്ടാ​വു​ള്ളൂ. ഇ​തി​ല്‍ ആ​രാ​ണ് ആ​ദ്യം പൂ​ട്ടി​പ്പോ​വു​ക എ​ന്നേ ഇ​നി തീ​രു​മാ​നി​ക്കാ​നു​ള്ളൂ. അ​ത് ന​മ്മ​ളാ​വാ​തി​രി​ക്കാ​ന്‍ എ​ന്തെ​ല്ലാം ചെ​യ്യാ​ന്‍ പ​റ്റു​മോ അ​തൊ​ക്കെ ന​മു​ക്കു ചെ​യ്യേ​ണ്ട​തു​ണ്ട്. നി​ങ്ങ​ളെ​ല്ലാ​വ​രും കാ​ര്യ​മാ​യി ചി​ന്തി​ക്ക​ണം. കാ​ര​ണം, ഇ​ത് ന​മ്മു​ടെ​യൊ​ക്കെ ജീ​വി​ത​ത്തി​ന്‍റെ പ്ര​ശ്ന​വു​മാ​ണ്. ന​മ്മ​ള്‍ ക​ഞ്ഞി​കു​ടി​ക്കു​ന്ന​ത് ഇ​തു​കൊ​ണ്ടാ​ണ​ല്ലോ.’’

‘‘പി​രി​യു​ന്ന​തി​നു​മു​മ്പ് പ്ര​ധാ​ന​പ്പെ​ട്ട ഒ​രു കാ​ര്യം പ​റ​യാ​നു​ണ്ട്,’’ മാ​നേ​ജി​ങ് എ​ഡി​റ്റ​ര്‍ പ​റ​ഞ്ഞു. ‘‘ഇ​തി​നു മു​മ്പ് ഒ​രു മീ​റ്റി​ങ്ങി​ല്‍ ‘ശാ​രി​ക’​യു​ടെ ന​വ​തി​യെ​പ്പ​റ്റി ഞാ​ന്‍ പ​റ​ഞ്ഞി​രു​ന്ന​ല്ലോ. അ​ടു​ത്ത ആ​ഴ്ച ന​മ്മ​ള്‍ ഒ​രു പ്ര​ത്യേ​ക യോ​ഗം കൂ​ടു​ന്നു​ണ്ട്. എ​ങ്ങ​നെ​യൊ​ക്കെ​യാ​ണ് ന​വ​തി ആ​ഘോ​ഷി​ക്കേ​ണ്ട​തെ​ന്ന തീ​രു​മാ​നം എ​ടു​ക്കാ​നാ​ണ് അ​ത്. ഇ​പ്പോ​ള്‍ ന​മു​ക്ക് പി​രി​യാം.’’

എ​ല്ലാ​വ​രും എ​ഴു​ന്നേ​റ്റു. മാ​നേ​ജി​ങ് എ​ഡി​റ്റ​റാ​ണ് ആ​ദ്യം മു​റി വി​ട്ടു​പോ​യ​ത്.

‘‘ത​ലി​യാ​ര്‍ഖാ​ന്‍!’’

ഞാ​ന്‍ ബോ​ര്‍ഡ് റൂ​മി​ന്‍റെ വാ​തി​ല്‍ക്ക​ല്‍ എ​ത്തി​യ​പ്പോ​ള്‍ എ​ഡി​റ്റ​ര്‍ വി​ളി​ച്ചു.

തി​രി​ഞ്ഞു​നോ​ക്കി​യ​പ്പോ​ള്‍ അ​ദ്ദേ​ഹം ക​ണ്ണു​കൊ​ണ്ട് എ​ന്നോ​ട് അ​വി​ടെ​ത്ത​ന്നെ ത​ങ്ങാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. മ​റ്റെ​ല്ലാ​വ​രും മു​റി​വി​ട്ട് പോ​യി​രു​ന്നു. ഞാ​ന്‍ തി​രി​ച്ചു​ചെ​ന്ന് എ​ന്‍റെ ക​സേ​ര​യി​ലി​രു​ന്നു.

‘‘ത​ന്നോ​ട് നേ​രി​ട്ടു ചോ​ദി​ക്ക​ണ​മെ​ന്നു​വെ​ച്ച​താ​ണ്,’’ എ​ഡി​റ്റ​ര്‍ ശ​ബ്ദം താ​ഴ്ത്തി ചോ​ദി​ച്ചു. ‘‘എ​ങ്ങ​നെ​യു​ണ്ട് കാ​ര്‍ത്തി​കേ​യ​ന്‍ സാ​റി​ന്‍റെ നോ​വ​ല്‍? അ​ത് ആ​ത്മ​ക​ഥ​യു​ടെ രൂ​പ​ത്തി​ലാ​ണെ​ന്നൊ​ക്കെ​യ​ല്ലേ താ​ന്‍ പ​റ​ഞ്ഞ​ത്? ഒ​രാ​ത്മ​ക​ഥ​ക്കു​ള്ള എ​രി​വും പു​ളി​യു​മൊ​ക്കെ​യു​ണ്ടോ അ​തി​ന്?’’

എ​ന്താ​ണ് പ​റ​യേ​ണ്ട​ത് എ​ന്ന് എ​നി​ക്കു കൃ​ത്യ​മാ​യി തോ​ന്നി​യി​ല്ല. ഒ​രാ​ത്മ​ക​ഥ​ക്ക് പ​റ്റു​ന്ന​ത്ര തീ​പി​ടി​ച്ച ജീ​വി​ത​മൊ​ന്നു​മ​ല്ല കാ​ര്‍ത്തി​കേ​യ​ന്‍ സാ​റി​ന്‍റേ​ത്. നോ​വ​ല്‍ എ​ന്ന​രീ​തി​യി​ല്‍ നോ​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ വ​രു​ന്ന നോ​വ​ലു​ക​ളു​ടെ സ്വ​ഭാ​വ​മൊ​ന്നു​മ​ല്ല ‘ജ​മ​ന്തി​പ്പൂ​ക്ക​ള്‍’​ക്കു​ള്ള​ത്. എ​ഴു​തി​യെ​ടു​ത്തേ​ട​ത്തോ​ളം വ​ലി​യ അ​ടു​ക്കും ചി​ട്ട​യു​മൊ​ന്നും എ​നി​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​ട്ടി​ല്ല. ഇ​പ്പോ​ഴ​ത്തെ നോ​വ​ലു​ക​ളി​ല്‍ പ​തി​വു​ള്ള ഉ​ദ്വേ​ഗ​മൊ​ന്നും കാ​ര്യ​മാ​യി അ​തി​ലി​ല്ല. വാ​യ​ന​ക്കാ​ര്‍ സ്വീ​ക​രി​ക്കു​മോ എ​ന്ന് ഒ​രു​റ​പ്പും എ​നി​ക്കു തോ​ന്നു​ന്നി​ല്ല.

എ​ന്‍റെ അ​ഭി​പ്രാ​യം കേ​ട്ട് എ​ഡി​റ്റ​ര്‍ ചി​ന്താ​കു​ല​നാ​യി ഇ​രു​ന്നു. പി​ന്നീ​ട് പ​റ​ഞ്ഞു.

‘‘ഇ​ത്ര​യ​ധി​കം റി​സ്കെ​ടു​ത്ത് ന​മ്മ​ള്‍ ഒ​ന്ന് അ​റ്റെം​പ്റ്റ് ചെ​യ്തി​ട്ട് അ​ത് ചീ​റ്റി​പ്പോ​വ​രു​ത്. ഇ​ത് ന​മ്മു​ടെ ജീ​വ​ന്മ​ര​ണ​പ്ര​ശ്ന​മാ​ണ്. പ​റ​ഞ്ഞ​ല്ലോ, ഇ​നി ഗോ​ദ​യി​ല്‍ ര​ണ്ടേ ര​ണ്ടു പോ​രാ​ളി​ക​ളേ ഉ​ള്ളൂ. ‘ശാ​രി​ക’​യും ‘മ​നോ​മ​യ’​വും. അ​താ​യ​ത് അ​ടു​ത്ത ആ​ഴ്ച മു​ത​ല്‍ ന​മ്മ​ള്‍ ‘മ​നോ​മ​യ’​ത്തോ​ട് മു​ഖാ​മു​ഖം നി​ല്‍ക്കാ​ന്‍ പോ​വു​ക​യാ​ണ്. ന​മു​ക്ക് ഒ​രു പി​ഴ​വും സം​ഭ​വി​ച്ചു​കൂ​ടാ.’’

‘‘പ​ക്ഷേ സാ​ര്‍,’’ ഞാ​ന്‍ പ​റ​ഞ്ഞു. ‘‘കാ​ര്‍ത്തി​കേ​യ​ൻ സാ​റി​ന്‍റെ നോ​വ​ല്‍ അ​ങ്ങ​നെ​യൊ​ന്നാ​വു​മെ​ന്ന് എ​നി​ക്കു തോ​ന്നു​ന്നി​ല്ല.’’

‘‘അ​ത് ന​മു​ക്ക് ശ​രി​യാ​ക്കാം,’’ എ​ഡി​റ്റ​ര്‍ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ തു​ട​ര്‍ന്നു. ‘‘ശാ​രി​ക​യു​ടെ ആ​ദ്യ​കാ​ല​ത്തൊ​ക്കെ ഒ​രൊ​റ്റ നോ​വ​ലേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. മു​ഴു​വ​ന്‍ എ​ഴു​തി​ക്കി​ട്ടി​യി​ട്ടേ അ​ന്നൊ​ക്കെ നോ​വ​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്ക​ണോ വേ​ണ്ടേ എ​ന്നു തീ​രു​മാ​നി​ക്കു​ക​യു​ള്ളൂ. വാ​രി​ക​ക​ളു​ടെ മ​ഹാ​പ്ര​ള​യ​കാ​ല​ത്താ​ണ് ആ ​രീ​തി​യൊ​ക്കെ അ​ട്ടി​മ​റി​ക്ക​പ്പെ​ട്ട​ത്. ഓ​രോ അ​ധ്യാ​യ​മാ​യി അ​യ​ച്ച​ത് അ​തേ​പ​ടി അ​ച്ച​ടി​ക്കു​ക. പ​ല നോ​വ​ലു​ക​ളും ഇ​ട​ക്കു​വെ​ച്ച് പാ​ളി​പ്പോ​യി​ട്ടു​ണ്ട്. വാ​യ​ന​ക്കാ​രു​ടെ ക്ഷ​മ​യോ​ട് ബ​ഹു​മാ​ന​മു​ണ്ടെ​ന്ന് ശ്രീ​രാ​ഗ് പ​റ​ഞ്ഞ​ത് വെ​റു​തെ​യ​ല്ല.’’

കു​റ​ച്ചു​നേ​രം ആ​ലോ​ചി​ച്ചി​രു​ന്ന് അ​ദ്ദേ​ഹം തു​ട​ര്‍ന്നു.

‘‘ഒ​രു വാ​രി​ക​യി​ല്‍ പ്ര​ഗ​ല്ഭ​നാ​യ ഒ​രു പ​ത്രാ​ധി​പ​രു​ണ്ടാ​യി​രു​ന്നു. നോ​വ​ല്‍ എ​ഴു​തി​ക്കി​ട്ടി​യാ​ല്‍ അ​തി​ല്‍ ചി​ല മാ​റ്റ​ങ്ങ​ളൊ​ക്കെ സ​ജ​സ്റ്റ് ചെ​യ്യും. അ​തി​ന്‍പ്ര​കാ​രം മാ​റ്റി​യെ​ഴു​തി​ക്കൊ​ണ്ടു​വ​ന്നി​ട്ടേ അ​ദ്ദേ​ഹം നോ​വ​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു തു​ട​ങ്ങൂ. ഇ​ന്നു കാ​ണു​ന്ന ല​ബ്ധ​പ്ര​തി​ഷ്ഠ​രാ​യ പ​ല എ​ഴു​ത്തു​കാ​രു​ടെ​യും നോ​വ​ലു​ക​ള്‍ ജ​ന​പ്രി​യ​മാ​യ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ള്‍ കൊ​ണ്ടാ​ണ്. മു​ഖ്യ​ധാ​ര​യി​ല്‍പ്പെ​ട്ട ഒ​രെ​ഴു​ത്തു​കാ​ര​ന്‍റെ നോ​വ​ല്‍പോ​ലും ഇ​ങ്ങ​നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം തി​രു​ത്തി​യെ​ഴു​ത​പ്പെ​ട്ടി​ട്ടു​ണ്ട്. ചി​ല അ​ധ്യാ​യ​ങ്ങ​ള്‍ അ​ദ്ദേ​ഹം​ത​ന്നെ തി​രു​ത്തി​യെ​ഴു​തും. അ​റ്റ ക​യ്യി​ന് കാ​ര്‍ത്തി​കേ​യ​ന്‍ സാ​റി​ന്‍റെ നോ​വ​ലും അ​ദ്ദേ​ഹ​ത്തെ​ക്കൊ​ണ്ട് ചെ​യ്യി​ക്കാം.’’

 

ആ​രാ​ണ് അ​ദ്ദേ​ഹം എ​ന്നു ചോ​ദി​ക്ക​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, എ​ഡി​റ്റ​റോ​ട് അ​ത്ര​ക്കു സ്വാ​ത​ന്ത്ര്യം എ​ടു​ക്കാ​റാ​യി​ട്ടി​ല്ല.

‘‘ആ​രാ​ണ് അ​ദ്ദേ​ഹം എ​ന്നു ചി​ന്തി​ക്കു​ക​യ​ല്ലേ താ​ന്‍,’’ എ​ന്‍റെ മ​ന​സ്സു വാ​യി​ച്ച് എ​ഡി​റ്റ​ര്‍ ചി​രി​ച്ചു. ‘‘ഞാ​ന​ത് ത​ല്‍ക്കാ​ലം പ​റ​യു​ന്നി​ല്ല. അ​ല്ല; പേ​രു പ​റ​ഞ്ഞാ​ലും ത​നി​ക്ക് മ​ന​സ്സി​ലാ​വു​ക​യി​ല്ല. തൊ​ണ്ണൂ​റു വ​യ​സ്സു​ള്ള അ​ദ്ദേ​ഹം ഇ​പ്പോ​ഴും ആ​രോ​ഗ്യ​വാ​നാ​ണെ​ങ്കി​ലും ഇ​തി​ന് ത​യ്യാ​റാ​വു​മോ എ​ന്നു മാ​ത്ര​മേ എ​നി​ക്കു സം​ശ​യ​മു​ള്ളൂ. അ​ദ്ദേ​ഹം ഇ​തെ​ല്ലാം മ​തി​യാ​ക്കി രം​ഗം വി​ട്ടി​ട്ട് ഇ​പ്പോ​ള്‍ കു​റേ വ​ര്‍ഷ​ങ്ങ​ളാ​യി.’’

എ​ഡി​റ്റ​ര്‍ പ​റ​ഞ്ഞു​ത​ന്നി​ല്ലെ​ങ്കി​ലും ശ്രീ​രാ​ജി​നോ​ടോ ബാ​ബു​വി​നോ​ടോ ചോ​ദി​ച്ചാ​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് കി​ട്ടു​മാ​യി​രി​ക്കും. പ​ക്ഷേ അ​വ​രോ​ടു ചോ​ദി​ക്കാ​ന്‍ വ​യ്യ​ല്ലോ.

‘‘ദീ​ര്‍ഘ​കാ​ലം ‘മ​നോ​മ​യ’​ത്തി​ന്‍റെ എ​ഡി​റ്റ​റാ​യി​രു​ന്നു അ​ദ്ദേ​ഹം,’’ എ​ഡി​റ്റ​ര്‍ തു​ട​ര്‍ന്നു. ‘‘ഒ​രി​ക്ക​ല്‍ ‘മ​നോ​മ​യം’ ന​മ്മു​ടെ സ​ര്‍ക്കു​ലേ​ഷ​നെ ക​ട​ത്തി​വെ​ട്ടി​യി​ട്ടു​ണ്ട്. അ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ല​ത്താ​യി​രു​ന്നു. അ​ദ്ദേ​ഹം എ​ന്തു​കൊ​ണ്ട് ‘മ​നോ​മ​യം’ വി​ട്ടു​പോ​യി എ​ന്ന​തി​ന് പ​ല പ​ല വ്യാ​ഖ്യാ​ന​ങ്ങ​ളു​മു​ണ്ട്. ഇ​നി വി​ശ്ര​മി​ക്ക​ണം എ​ന്ന തീ​രു​മാ​നം​കൊ​ണ്ടു​മാ​ത്ര​മാ​യി​രു​ന്നു എ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. അ​ത് ആ​രും മു​ഖ​വി​ല​ക്കെ​ടു​ത്തി​ട്ടി​ല്ല. പ​ക്ഷേ, ഒ​രു സ​ത്യ​മു​ണ്ട്. പ​ല വാ​രി​ക​ക​ളും അ​ദ്ദേ​ഹ​ത്തെ സ​മീ​പി​ച്ചു​വെ​ങ്കി​ലും അ​ദ്ദേ​ഹം ആ ​ക്ഷ​ണ​ങ്ങ​ളൊ​ക്കെ നി​ര​സി​ച്ചു. ഈ ​രം​ഗ​ത്തു​നി​ന്നു​ത​ന്നെ വി​ര​മി​ച്ചു. ഏ​താ​യാ​ലും അ​ദ്ദേ​ഹം പോ​യ​ത് ‘മ​നോ​മ​യ’​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു. അ​വ​രെ വീ​ണ്ടും പി​ന്നി​ലാ​ക്കി ഒ​ന്നാം സ്ഥാ​നം ന​മു​ക്കു തി​രി​ച്ചു​പി​ടി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തും അ​ദ്ദേ​ഹം മ​നോ​മ​യം വി​ട്ടു​പോ​യ​തി​നു ശേ​ഷ​മാ​ണ്.’’

‘‘അ​ങ്ങ​നെ​യു​ള്ള ആ​ള്‍ ‘മ​നോ​മ​യ’​ത്തെ ഒ​റ്റു​കൊ​ടു​ക്കാ​ന്‍ കൂ​ട്ടു​നി​ല്‍ക്കു​മോ സാ​ര്‍?’’ എ​നി​ക്കു ചോ​ദി​ക്കാ​തി​രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല.

‘‘അ​തൊ​ന്നും ഉ​റ​പ്പി​ച്ചു പ​റ​യാ​ന്‍ വ​യ്യ,’’ എ​ഡി​റ്റ​ര്‍ ചി​രി​ച്ചു. ‘‘അ​പ്പോ​ള്‍ വേ​റെ എ​ന്തെ​ങ്കി​ലും വ​ഴി തു​റ​ക്കും. തു​റ​ന്നി​ല്ലെ​ങ്കി​ല്‍ ന​മ്മ​ള്‍ തു​റക്കും!’’

എ​നി​ക്ക് എ​ഡി​റ്റ​ര്‍ പ​റ​യു​ന്ന​തൊ​ന്നും ശ​രി​ക്കു മ​ന​സ്സി​ലാ​വു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്‍റെ മു​ഖ​ഭാ​വം ക​ണ്ടാ​യി​രി​ക്കാം എ​ഡി​റ്റ​ര്‍ ചി​രി​ച്ചു.

‘‘ഒ​ളി​പ്പോ​രി​ല്‍ ധ​ർ​മ​വും നീ​തി​യു​മൊ​ന്നു​മി​ല്ല. എ​ങ്ങ​നെ​യും ജ​യി​ക്കു​ക എ​ന്നു മാ​ത്ര​മേ​യു​ള്ളൂ.’’ ഒ​ന്നു നി​ര്‍ത്തി എ​ന്തോ പെ​ട്ടെ​ന്ന് ആ​ലോ​ചി​ച്ചി​ട്ടെ​ന്ന​പോ​ലെ ചോ​ദി​ച്ചു.

‘‘താ​ന്‍ ത​ന്‍റെ ലാ​പ്ടോ​പ് കൊ​ണ്ടു​വ​ന്നി​ട്ടി​ല്ലേ?’’

ഞാ​ന്‍ ബാ​ക്പാ​ക്കി​ല്‍നി​ന്ന് ലാ​പ്ടോ​പ് പു​റ​ത്തെ​ടു​ത്തു.

‘‘ഗു​ഡ്! താ​നി​ത് ഒ​പ്പം കൊ​ണ്ടു​ന​ട​ക്കു​ന്നു​ണ്ട​ല്ലോ.’’

ഞാ​ന്‍ ലാ​പ്ടോ​പ് തു​റ​ന്ന് എ​ഴു​തി​യേ​ട​ത്തോ​ളം അ​ധ്യാ​യ​ങ്ങ​ളു​ടെ ഫോ​ള്‍ഡ​റെ​ടു​ത്ത് എ​ഡി​റ്റ​ര്‍ക്കു നേ​രെ തി​രി​ച്ചു​വെ​ച്ചു.

‘‘ക​യ്യെ​ഴു​ത്തു​പ്ര​തി​യോ? അ​തു കൊ​ണ്ടു​വ​ന്നി​ട്ടി​ല്ലേ?’’

അ​ത് താ​മ​സി​ക്കു​ന്ന വീ​ട്ടി​ല്‍ വെ​ച്ചു പോ​ന്നി​രി​ക്കു​ക​യാ​ണ് എ​ന്ന​റി​ഞ്ഞ​പ്പോ​ള്‍ എ​ഡി​റ്റ​ര്‍ ഒ​ന്ന് അ​മ​ര്‍ത്തി മൂ​ളി.

‘‘അ​തും​കൂ​ടെ ക​യ്യി​ലെ​ടു​ക്കാ​മാ​യി​രു​ന്നു. അ​വി​ടെ അ​ത് സു​ര​ക്ഷി​ത​മാ​യി​രി​ക്കും എ​ന്ന് ത​നി​ക്ക് ഉ​റ​പ്പു​ണ്ടോ?’’

വീ​ട്ടു​ട​മ​സ്ഥ​യാ​യ വേ​ശു​വ​മ്മ​യെ​പ്പ​റ്റി ഞാ​ന്‍ എ​ഡി​റ്റ​ര്‍ക്ക് വി​ശ​ദീ​ക​രി​ച്ചു​കൊ​ടു​ത്തു. എ​ണ്‍പ​തി​ല​ധി​കം വ​യ​സ്സാ​യി, ക​ണ്ണി​നു കാ​ഴ്ച കു​റ​വാ​ണ്, അ​വ​ര്‍ക്ക് അ​ക്ഷ​രാ​ഭ്യാ​സം ത​ന്നെ​യു​ണ്ടെ​ന്ന് ഉ​റ​പ്പി​ല്ല. പാ​വ​മാ​ണ്.

ലാ​പ്ടോ​പ്പി​ലെ ഫ​യ​ലു​ക​ളി​ലൂ​ടെ ക​ണ്ണോ​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന എ​ഡി​റ്റ​ര്‍ അ​തൊ​ന്നും ശ​രി​ക്കു കേ​ട്ടു​വെ​ന്നു തോ​ന്നി​യി​ല്ല.

‘‘താ​ന്‍ പോ​വു​ന്ന​തി​നു​മു​മ്പ് ഈ ​ഫോ​ള്‍ഡ​ര്‍ എ​ന്‍റെ ലാ​പ്പി​ലേ​ക്ക് പ​ക​ര്‍ത്തി​യി​ട​ണം,’’ ലാ​പ്ടോ​പ് എ​ന്‍റെ നേ​രെ തി​രി​ച്ച് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‘‘ഞാ​നു​മൊ​ന്ന് വാ​യി​ക്ക​ട്ടെ. ന​മ്മു​ടെ പ്ലാ​ന്‍ വി​ജ​യി​ക്കു​മോ എ​ന്നു തീ​രു​മാ​നി​ക്ക​ണ​മ​ല്ലോ.’’

(തു​ട​രും)

Tags:    
News Summary - Malayalam novel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.