representative image

മലക്കപ്പാറ യാത്രക്ക്​ ഡബ്​ൾ ബെല്ലടിച്ച്​ വീണ്ടും പൊൻകുന്നം ഡിപ്പോ

പൊ​ൻ​കു​ന്നം (കോട്ടയം): ഇ​ട​ക്കാ​ല​ത്ത് മു​ട​ങ്ങി​പ്പോ​യ വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി കെ.​എ​സ്.​ആ​ർ.​ടി.​സി പൊ​ൻ​കു​ന്നം ഡി​പ്പോ പു​ന​രാ​രം​ഭി​ക്കു​ന്നു. മ​ല​ക്ക​പ്പാ​റ ടൂ​ർ സ​ർ​വി​സ് ഒ​മ്പ​താം തീ​യ​തി തു​ട​ങ്ങും.

60 കി​ലോ​മീ​റ്റ​റോ​ളം വ​ന​മേ​ഖ​ല​യി​ലൂ​ടെ യാ​ത്ര, മ​ല​ക്ക​പ്പാ​റ​യി​ൽ നാ​ട​ൻ ഭ​ക്ഷ​ണം, തി​രി​കെ കോ​ട​മ​ഞ്ഞിന്റെ ത​ണു​പ്പി​ലൂ​ടെ യാ​ത്ര തു​ട​ങ്ങി​യ സ​വി​ശേ​ഷ​ത​ക​ളു​ള്ള യാ​ത്ര​യി​ൽ അ​തി​ര​പ്പി​ള്ളി വ്യൂ ​പോ​യ​ന്‍റ്, ചാ​ർ​പ്പ വെ​ള്ള​ച്ചാ​ട്ടം, പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാം ​റി​സ​ർ​വോ​യ​ർ, ആ​ന​ക്ക​യം പാ​ലം, ഷോ​ള​യാ​ർ ഡാം, ​വാ​ൽ​വ് ഹൗ​സ്, പെ​ൻ​സ്റ്റോ​ക്ക്, നെ​ല്ലി​ക്കു​ന്ന് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന കാ​ഴ്ച​യി​ട​ങ്ങ​ൾ.

ആ​ളൊ​ന്നി​ന് 600 രൂ​പ​യാ​ണ് യാ​ത്ര​ച്ചെ​ല​വ്. പ്ര​വേ​ശ​ന​പാ​സു​ക​ൾ, മ​റ്റു​ചെ​ല​വു​ക​ൾ എ​ന്നി​വ യാ​ത്ര​ക്കാ​ർ ത​ന്നെ വ​ഹി​ക്ക​ണം.

മു​ൻ​കൂ​ട്ടി പ​ണ​മ​ട​ച്ച് ബു​ക്ക് ചെ​യ്യ​ണ​മെ​ന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഫോ​ൺ-6238181406, 9447710007, 9400254908, 8089848389.

Tags:    
News Summary - Ponkunnam Depot hits double bell for Malakappara journey again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.