മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ കുതിച്ച് വന്ദേ ഭാരത്; ഹൈസ്പീഡ് ട്രയൽ റൺ വിജയകരം

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ പുത്തൻ വന്ദേ ഭാരത് വെസ്റ്റ് സെൻട്രൽ റെയിൽവേയിലെ നാഗ്ദ-കോട്ട-സവായ് മാധോപൂർ പാതയിൽ മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ നടത്തിയ അതിവേഗ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. റെയിൽവേയുടെ ഗവേഷണ വിഭാഗമായ ആർ.ഡി.എസ്.ഒയുടെ നേതൃത്വത്തിലാണ് പരീക്ഷണ ഓട്ടം സംഘടിപ്പിച്ചത്.

ആവശ്യമായ ഭാരം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള 'ലോഡഡ് ഓസിലേഷൻ' പരീക്ഷണമാണ് 180 കിലോമീറ്റർ വേഗതയിൽ വിജയകരമായി പൂർത്തിയാക്കിയതെന്ന് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ട്രെയിനിന്റെ അന്തിമ വേഗതാ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുന്നോടിയായാണ് ഈ സുപ്രധാന പരിശോധന നടത്തിയത്.

അതിവേഗ ഓട്ടം വിജയകരമായി പൂർത്തിയാക്കിയെങ്കിലും പുതിയ ട്രെയിൻ സർവീസിന് പൂർണ്ണ സജ്ജമാകുന്നതിന് മുമ്പ് മറ്റ് ചില സുപ്രധാന സാങ്കേതിക പരീക്ഷണങ്ങൾ കൂടി നടക്കാനുണ്ടെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Vande Bharat Speeds at 180 km/h: High-Speed Trial Run Successful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.