ആനവണ്ടിയിലൊരു അടിപൊളി യാത്ര പോയാലോ....!

കൊല്ലം: നവരാത്രി പ്രമാണിച്ചു നാലു ദിവസം നീളുന്ന ഹൈദരാബാദ് ട്രിപ്പ്‌ ഉൾപ്പടെ നിരവധി അന്തർ സംസ്ഥാന പാക്കേജുകൾ ഉൾപ്പെടുത്തിയ കലണ്ടർ പ്രഖ്യാപിച്ച് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ. ഒക്ടോബർ ഒന്നിന് വോൾവോ എ.സി ബസിൽ നടത്തുന്ന മലബാർ യാത്രയോടെയാണ് പാക്കേജുകൾ ആരംഭിക്കുന്നത്. ഒക്ടോബർ ഒന്ന്,13,26 എന്നീ തീയതികളിൽ കാനന യാത്ര ഗവിയിലേക്ക് ഉണ്ടാകും.

ഒക്ടോബർ രണ്ടിന് വാഗമൺ, പൂവാർ ബോട്ടിങ് എന്നിങ്ങനെ രണ്ടു യാത്രകളുണ്ട്. ഒക്ടോബർ നാല്, 10, 21 ദിവസങ്ങളിൽ മീൻമുട്ടി- പൊന്മുടി യാത്രയും ഒക്ടോബർ നാല്,17 ദിവസങ്ങളിൽ ഇല്ലിക്കൽ കല്ല്- ഇലവീഴാപൂഞ്ചിറ യാത്രയുമുണ്ടാകും. ജില്ലയിൽ നിന്നുള്ള ആദ്യ നാഞ്ചിനാടൻ തീർഥാടന യാത്ര ഒക്ടോബർ നാലിനും ആഡംബര കപ്പലിൽ അറബിക്കടൽ ചുറ്റിക്കറങ്ങാൻ അവസരം ഒരുക്കുന്ന നെഫർട്ടിറ്റി കപ്പൽ യാത്ര ഒമ്പതിനുമാണ്.

ബസ് ടിക്കറ്റ്, കപ്പൽ യാത്ര, ഭക്ഷണം എല്ലാം ഉൾപ്പടെ 3540 രൂപയാണ് നിരക്ക്. മൂന്നാർ യാത്ര ഒക്ടോബർ 10,24 ദിവസങ്ങളിലായി നടക്കും. വാഗമൺ - പരുന്തും പാറ ഉല്ലാസ യാത്ര 2,18 ദിവസങ്ങളിലായി ചാർട്ട് ചെയ്തിട്ടുണ്ട്. 11,21 ദിവസങ്ങളിൽ രാമക്കൽമേട് യാത്ര ഉണ്ടാകും. നെല്ലിയാമ്പതി മലനിരകളുടെ കുളിർമ ആസ്വദിക്കാനായുള്ള പാലക്കാട്‌ യാത്ര 16ന് രാത്രിയാണ്. നവരാത്രി ഉത്സവത്തോട്ടനുബന്ധിച്ചു നടത്തുന്ന സരസ്വതി ക്ഷേത്ര ദർശന യാത്ര 18ന് രാവിലെ അഞ്ചിന് ആരംഭിക്കും.

22ന് കൊല്ലത്ത് നിന്നുള്ള ആദ്യ ഹൈദരാബാദ് യാത്ര രാവിലെ നാലിന് ആരംഭിക്കും. രാമോജി ഫിലിം സിറ്റി, മെക്കാ മസ്ജിദ്, ചാർമിനാർ, ഗോൽക്കൊണ്ട ഫോർട്ട്‌, ലുമ്പിനി പാർക്ക്, സലർജങ് മ്യൂസിയം, ഹുസൈൻ സാഗർ ലേക്ക്, ബിർള മന്ദിർ എന്നീ സ്ഥലങ്ങൾ സന്ദർശിക്കും. 17,950 രൂപയാണ് നിരക്ക്. വിവരങ്ങൾക്ക്: 9495440444,9995007176, 9188938523.

Tags:    
News Summary - Elephant Carriage Ride: A Unique Experience!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.