സോളോ യാത്രകൾക്ക് മികച്ച ഇടങ്ങൾ തേടുകയാണോ? വിദേശരാജ്യങ്ങളിൽ സുരക്ഷിതവും മനോഹരവുമായ മൂന്ന് ഇടങ്ങൾ പരിചയപ്പെടുത്തി വ്ളോഗർ

ന്യൂഡൽഹി: തിരക്കുകളിൽ നിന്നും പരിചയക്കാരുടെ വൃത്തങ്ങളിൽ നിന്നും മാറി കുറച്ചു സമയം സ്വന്തമായി ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച അനുഭവം നൽകുന്ന ഒന്നാണ് സോളോ ട്രാവൽ. സോളോ യാത്രകൾ ലോകത്തെ അറിയാനും സ്വയം തിരിച്ചറിയാനും സഹായിക്കുമെന്നാണ് യാത്രാപ്രേമികൾ പറയുന്നത്. ആദ്യമായി സോളോ യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്ക് പ്രചോദനമാകുന്ന നിർദേശങ്ങളുമായി എത്തിയിരിക്കുകയാണ് ട്രാവൽ വ്ളോഗർ ജയന്ത് ശർമ്മ.

തന്റെ ഇൻസ്റ്റാഗ്രാം റീൽസിലൂടെയാണ് ആദ്യമായി സോളോ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി ജയന്ത് മൂന്ന് രാജ്യങ്ങൾ തെരഞ്ഞെടുത്ത് പരിചയപ്പെടുത്തിയത്. ജപ്പാൻ, വിയറ്റ്‌നാം, തായ്ലൻഡ് എന്നീ രാജ്യങ്ങളാണ് അദ്ദേഹം തന്റെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

1. ജപ്പാൻ

തന്റെ പട്ടികയിൽ ജപ്പാനാണ് ഒന്നാം സ്ഥാനത്ത്. ജപ്പാനിലെ കാഴ്ചകളും അനുഭവങ്ങളും തന്നെ അത്ഭുതപ്പെടുത്തിയെന്ന് അദ്ദേഹം പറയുന്നു. ടോക്കിയോയുടെ നഗരക്കാഴ്ചകൾക്കൊപ്പം പർവ്വതങ്ങളും വെള്ളച്ചാട്ടങ്ങളും ഫ്യൂജി പർവ്വതത്തിന്റെ ദൃശ്യങ്ങളും ജപ്പാനെ വേറിട്ടുനിർത്തുന്നു. ടോക്കിയോ, ക്യോട്ടോ, ഒസാക, നാര, ഹക്കോൺ തുടങ്ങിയവയാണ് സന്ദർശിക്കേണ്ട പ്രധാന സ്ഥലങ്ങൾ. റാമെൻ, സുഷി, തകോയാക്കി, ഒകൊനോമിയാക്കി തുടങ്ങിയ വിഭവങ്ങളും മാച്ചാ മധുരപലഹാരങ്ങളും തീർച്ചയായും പരീക്ഷിക്കണം.

2. വിയറ്റ്‌നാം

ആദ്യമായി സോളോ യാത്ര പോകുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മറ്റൊരു മികച്ച രാജ്യമാണ് വിയറ്റ്‌നാം. അവിടുത്തെ കോഫി സംസ്കാരവും ട്രെയിൻ സ്ട്രീറ്റ് അനുഭവങ്ങളും ഏറെ ആകർഷകമാണെന്ന് ജയന്ത് പറയുന്നു. നോർത്ത് മുതൽ സൗത്ത് വരെ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാം എന്നത് ഇതിന്റെ പ്രധാന പ്രത്യേകതയാണ്. ഹനോയ്, ഹാ ലോങ് ബേ, നിൻ ബിൻ, ഹോയ് ആൻ, ഹോ ചി മിൻ സിറ്റി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാവുന്നതാണ്. ഫോ , ബാൻ മി, എഗ്ഗ് കോഫി എന്നിവയാണ് ഇവിടുത്തെ പ്രധാന രുചിക്കൂട്ടുകൾ.

3. തായ്ലെൻഡ്

ബജറ്റ് ഫ്രെണ്ട്‌ലിയായി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് തായ്ലൻഡ് മികച്ചൊരു ഓപ്ഷനാണ്. കുറഞ്ഞ ചെലവിൽ ഹോസ്റ്റലുകൾ ലഭ്യമാകുന്ന ഇവിടെ സോളോ യാത്രക്കാർക്ക് മറ്റ് സഞ്ചാരികളെ എളുപ്പത്തിൽ പരിചയപ്പെടാനും സാധിക്കും. ബാങ്കോക്ക്, ചിയാങ് മായ്, ക്രാബി, ഫുക്കറ്റ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാം. പാഡ് തായ്, മാംഗോ സ്റ്റിക്കി റൈസ്, ടോം യം എന്നിവയാണ് തായ്ലൻഡിലെ പ്രധാന ഭക്ഷണവിഭവങ്ങൾ.

Tags:    
News Summary - Best Safe International Destinations for Solo Travelers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.