മ​ല​മേ​ൽ ടൂ​റി​സ്റ്റ് കേ​ന്ദ്രം

അവഗണനയിൽ മലമേൽ ടൂറിസം കേന്ദ്രം

അഞ്ചൽ: കിഴക്കൻ മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മലമേൽ പാറ ടൂറിസം കേന്ദ്രത്തെ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി) അവഗണിക്കുന്നതായി സന്ദർശകരുടേയും നാട്ടുകാരുടേയും പരാതി. ദിവസേന നൂറുകണക്കിന് സന്ദർശകരാണ് ഇവിടെയെത്തുന്നത്.

20 രൂപ വീതം ടിക്കറ്റ് നിരക്ക് ഈടാക്കുന്നുമുണ്ട്. അഞ്ച് വർഷം മുമ്പ് ടൂറിസം പദ്ധതി ആരംഭിക്കുന്നതിനായി വിട്ടുകിട്ടിയ ഭൂപ്രദേശത്തിന് ചുറ്റും സ്ഥാപിച്ച കമ്പിവേലി മിക്കതും ഇളകിയും തുരുമ്പെടുത്ത് നശിച്ച നിലയിലും ആണ്. പ്രവേശന കവാടം മുതലുള്ള പാതയിൽ സ്ഥാപിച്ച കൽപാളികളിൽ പലതും ഇളകിയും ഉടഞ്ഞും കിടക്കുന്നതിനാൽ ഇരുചക്ര വാഹന യാത്ര ദുഷ്‌കരമാണ്.

കേന്ദ്രത്തിലെ പ്രധാന ആകർഷണ സ്‌ഥലങ്ങളായ നാടുകാണിപ്പാറ, വിമാനപ്പാറ എന്നിവക്ക് ചുറ്റും സുരക്ഷാ ക്രമീകരണങ്ങൾ വേണമെന്നും ചിൽഡ്രൺസ് പാർക്ക് സ്ഥാപിക്കണമെന്നും ഉൾപ്പെടെ ആവശ്യങ്ങളോടും ഡി.ടി.പി.സി അധികൃതർ കണ്ണടക്കുകയാണ്.

ഓപ്പൺ എയർ ഓഡിറ്റോറിയം നിർമ്മിച്ചാൽ നിരവധി ക്യാമ്പുകളും പരിപാടികളും ഇവിടെ നടത്തുവാൻ കഴിയും. ഒപ്പം ഡി.ടി.പി.സിക്ക് വരുമാനവും വർധിക്കും. അധികൃതർ ശ്രദ്ധചെലുത്തി നടപ്പാക്കിയാൽ കൂടുതൽ സന്ദർശകർ ഇവിടേക്കെത്തുകവഴി നാടിന്റെ വികസനത്തിന് മുതൽക്കൂട്ടാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Malamel Tourism Center Falls Into Neglect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.