കാഞ്ഞോളി ഫായിസ് തന്റെ ബുള്ളറ്റിൽ
Posted On
date_range Updated On
date_range ബുള്ളറ്റിൽ നേപ്പാളിലെത്തി ഫായിസ്
പാനൂര്‍: പാനൂരിനടുത്ത ചെറുപ്പറമ്പില്‍നിന്ന് നേപ്പാള്‍വരെ സ്വന്തം ബുള്ളറ്റില്‍ യാത്ര ചെയ്ത് വിജയകരമായി തിരിച്ചെത്തിയ ആഹ്ലാദത്തിലാണ് ചെറുപ്പറമ്പ് സ്വദേശി കാഞ്ഞോളി ഫായിസ്. കഴിഞ്ഞ ജനുവരി അവസാനമാണ് ഫായിസ് തന്റെ ബുള്ളറ്റിൽ ഇന്ത്യ ചുറ്റാനിറങ്ങിയത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളും നേപ്പാളും ചുറ്റിക്കറങ്ങി 63 ദിവസം കൊണ്ട് 16,916 കിലോമീറ്റർ യാത്രക്കുശേഷമാണ് കഴിഞ്ഞ ദിവസം നാടണഞ്ഞത്. ബുള്ളറ്റിൽ രണ്ട് മാസത്തെ ദീർഘയാത്രക്കുശേഷം നാട്ടിലെത്തിയ ഫായിസിന് പ്രദേശവാസികൾ സ്വീകരണം നൽകി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. മുഹമ്മദലി, പഞ്ചായത്ത് മെംബർ എ.കെ. അരവിന്ദാക്ഷൻ, കെ.പി. രാജേഷ്, ടി.പി. രാമകൃഷ്ണൻ, പിലാക്കണ്ടി കുഞ്ഞമ്മദ് ഹാജി, എം.കെ. ഷഹീദ്, മുത്താറി ഇസ്മായിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.