കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ

വരും തെരഞ്ഞെടുപ്പുകളിൽ ഇന്ത്യയെ ബി.ജെ.പി മുക്തമാക്കണം- ഡി.കെ. ശിവകുമാർ

ബംഗളൂരു: വരുന്ന തെരഞ്ഞെടുപ്പിൽ രാജ്യത്തെ ‘ബി.ജെ.പി മുക്ത ഇന്ത്യ’ ആക്കണമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. ഇന്ത്യ ബ്രിട്ടീഷുകാരെ ആട്ടിയോടിക്കാൻ പോരാടിയതുപോലെ ഭാരതീയ ജനതാ പാർട്ടിയെ രാജ്യത്ത് നിന്ന് വെളിയിൽ കളയണം. മണിപ്പൂരിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബ്രിട്ടീഷുകാരെ രാജ്യത്തുനിന്ന് പുറത്താക്കാൻ ഇന്ത്യ പോരാടിയതുപോലെ ബി.ജെ.പിയെ രാജ്യത്തുനിന്ന് തൂത്തെറിയണം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ നിങ്ങൾ ‘ബി.ജെ.പി മുക്ത ഇന്ത്യ’ സൃഷ്ടിക്കണം. മണിപ്പൂരിൽ പെൺമക്കളെ അപമാനിച്ചതിനെതിരെയാണ് ഇന്നത്തെ പ്രതിഷേധം. ഒരു വശത്ത്, പെൺകുട്ടികളെ രക്ഷിക്കൂ എന്ന് സർക്കാർ പറയുന്നു. മറുവശത്ത് അതേ പെൺകുട്ടികൾ അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത് നാണംകെട്ട സംഭവമാണ് -ഡി.കെ പറഞ്ഞു. കേന്ദ്രസർക്കാർ പെൺകുട്ടികളെ നിരന്തരം അപമാനിച്ചു കൊണ്ടിരിക്കുകയാണ്. നീതി ലഭിക്കും വരെ ഈ പ്രതിഷേധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ ഒരു കൂട്ടം പുരുഷന്മാർ നഗ്നരായി പരേഡ് നടത്തിക്കുന്നതിന്റെ വിഡിയോ ജൂലൈയിൽ വൈറലായിരുന്നു. ഗോത്ര സമുദായങ്ങളായ മെയ്തികളും കുക്കികളും തമ്മിൽ വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് മണിപ്പൂർ കഴിഞ്ഞ മൂന്ന് മാസത്തിലധികമായി തിളച്ചുമറിയുകയാണ്. നിരവധി പേരാണ് അക്രമ സംഭവങ്ങളിൽ കൊല്ലപ്പെട്ടത്. 

Tags:    
News Summary - India should be made BJP free in the coming elections-Karnataka Deputy Chief Minister Sivakumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.