കോവിഡ് ബാധിച്ചു മരിച്ച പി.കെ. അബ്ബാസ്
Posted On
date_range Updated On
date_range കോവിഡ്: ഒരു കാസർകോട് സ്വദേശി കൂടി മരിച്ചു
മഞ്ചേശ്വരം: കാസര്‍കോട് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. വോർക്കാടി മജിർപള്ളയിലെ പി.കെ. അബ്ബാസ് (55) ആണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
ശ്വാസതടസ്സം കാരണം കഴിഞ്ഞയാഴ്ചയാണ് അബ്ബാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇദ്ദേഹത്തിെൻറ ബന്ധുക്കളിൽ ചിലരും കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്.
ഭാര്യ: ആഇശ. മക്കള്‍: റൈഹാന, നൂറ, ജാബിര്‍, സാഹിദ്. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.