ഭീകര കേസിലെ യു.എസ് ​പ്രതിയോടുള്ള മൃദുസമീപനത്തി​നെതി​രെ കോൺഗ്രസ്

ന്യൂ​ഡ​ൽ​ഹി: സ്വ​ന്തം പൗ​ര​ന്മാ​ർ​ക്കെ​തി​രെ യു.​എ.​പി.​എ നി​യ​മം വ്യാ​പ​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​മ്പോ​ഴാ​ണ് ഇ​ന്ത്യ​ക്കെ​തി​രെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ അ​മേ​രി​ക്ക​ൻ പൗ​ര​നെ നാ​ല് മാ​സ​ത്തേ​ക്ക് വി​ട്ട​യ​ച്ച​തെ​ന്ന് കോ​ൺ​ഗ്ര​സ് കു​റ്റ​​പ്പെ​ടു​ത്തി. മ്യാ​ന്മ​ർ ആ​യു​ധ പ​രി​ശീ​ല​ന കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് വി​ദേ​ശ​യാ​ത്രാ​നു​മ​തി നീ​ട്ടി ന​ൽ​കി​യ ന​ട​പ​ടി​യി​ലാ​ണ് കോ​ൺ​ഗ്ര​സ് വി​മ​ർ​ശ​നം. അ​മേ​രി​ക്ക​ൻ പൗ​ര​ൻ മാ​ത്യു വാ​ൻ​ഡൈ​കി​നും ആ​റ് യു​ക്രേ​നി​യ​ൻ പൗ​ര​ന്മാ​ർ​ക്കു​മാ​ണ് അ​ടു​ത്ത ഫെ​ബ്രു​വ​രി 24 വ​രെ ഇ​ന്ത്യ​ക്ക് പു​റ​ത്ത് ക​ഴി​യാ​ൻ അ​നു​മ​തി ല​ഭി​ച്ച​ത്.

ഇ​ന്ത്യ​യി​ൽ വോ​ട്ട് കൊ​ള്ള​ക്കെ​തി​രെ തി​ക​ച്ചും സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കു​ന്ന യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്തു​കൊ​ണ്ടു​പോ​കു​ന്ന സ​ർ​ക്കാ​റാ​ണ് ഗൗ​ര​വ​മേ​റി​യ കേ​സി​ലെ പ്ര​തി​ക​ളാ​യ വി​ദേ​ശ പൗ​ര​ന്മാ​ർ​ക്ക് ഇ​ത്ത​രം സ്വാ​ത​ന്ത്ര്യം അ​നു​വ​ദി​ക്കു​ന്ന​തെ​ന്ന് പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശ് കു​റ്റ​പ്പെ​ടു​ത്തി. ഇ​ന്ത്യ​ക്കെ​തി​രെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ അ​മേ​രി​ക്ക​ൻ പൗ​ര​നെ​യാ​ണ് നാ​ലു മാ​സ​ത്തേ​ക്ക് വി​ട്ട​യ​ച്ച​ത്.

ക​ഴി​ഞ്ഞ മാ​സം തി​ക​ച്ചും സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കു​ക​യും സ​മ​രം ന​ട​ത്തു​ക​യും ചെ​യ്ത യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​നും ജ​യി​ലി​ല​ട​യ്ക്കാ​നും മ​ടി​ക്കാ​ത്ത സ​ർ​ക്കാ​റാ​ണ് എ​ൻ.​ഐ.​എ അ​ന്വേ​ഷി​ക്കു​ന്ന കേ​സി​ലെ പൗ​ര​ന്മാ​രോ​ട് അ​നു​ഭാ​വം കാ​ട്ടി​യ​തെ​ന്ന് ‘എ​ക്‌​സ്’ പോ​സ്റ്റി​ൽ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മാ​ർ​ക്ക് റൂ​ബി​യോ ഇ​ന്ത്യ​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​പ്പോ​ഴാ​ണ് ഈ ​ന​ട​പ​ടി ഉ​ണ്ടാ​യ​തെ​ന്ന് ജ​യ്റാം ര​മേ​ശ് ചൂ​ണ്ടി​ക്കാ​ട്ടി. ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ലും റൂ​ബി​യോ ഇ​ന്ത്യ​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വാ​ൻ​ഡൈ​കി​നെ വി​ട്ട​യ​ച്ച​ത്. വാ​ൻ​ഡൈ​കി​ന്‍റെ കാ​ര്യം അ​മേ​രി​ക്ക​ൻ അം​ബാ​സ​ഡ​ർ സെ​ർ​ജി​യോ ഗോ​ർ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ക്രം മി​സ്രി​യു​ടെ മു​മ്പാ​കെ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സെ​പ്റ്റം​ബ​ർ എ​ട്ടി​ന് വാ​ൻ​ഡൈ​കി​ന് മേ​ൽ ചു​മ​ത്തി​യി​രു​ന്ന യു.​എ.​പി.​എ കേ​സ് ഒ​ഴി​വാ​ക്കി. ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്കെ​തി​രെ യു.​എ.​പി.​എ നി​യ​മം വ്യാ​പ​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​മ്പോ​ഴാ​ണ് അ​മേ​രി​ക്ക​ൻ പൗ​ര​നെ​തി​രെ​യു​ള്ള ന​ട​പ​ടി മ​യ​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Congress Slams Soft Stance Towards US Accused in Terror Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.