അ​ശോ​ക് സെ​ൻ

ഓസ്കർ ക്ലൈൻ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞനായി അശോക് സെൻ

ന്യൂ​ഡ​ൽ​ഹി: ഭൗ​തി​ക​ശാ​സ്ത്ര മേ​ഖ​ല​യി​ലെ വി​ശി​ഷ്ട സം​ഭാ​വ​ന​ക​ൾ​ക്ക് ന​ൽ​കു​ന്ന അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​ര​മാ​യ ഓ​സ്ക​ർ ക്ലൈ​ൻ മെ​ഡ​ലി​ന് (2026) ഇ​ന്ത്യ​ൻ ഭൗ​തി​ക​ശാ​സ്ത്ര​ജ്ഞ​ൻ അ​ശോ​ക് സെ​ൻ അ​ർ​ഹ​നാ​യി. ഈ ​ബ​ഹു​മ​തി നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ ഭൗ​തി​ക​ശാ​സ്ത്ര​ജ്ഞ​നാ​ണ് അ​ദ്ദേ​ഹം. ബം​ഗ​ളൂ​രു​വി​ലെ ടാ​റ്റ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫ​ണ്ട​മെ​ന്റ​ൽ റി​സ​ർ​ച്ചി​ന് (ടി.​ഐ.​എ​ഫ്.​ആ​ർ) കീ​ഴി​ലു​ള്ള ഇ​ന്റ​ർ​നാ​ഷ​ന​ൽ സെ​ന്റ​ർ ഫോ​ർ തി​യ​റ​റ്റി​ക്ക​ൽ സ​യ​ൻ​സ​സി​ൽ (ഐ.​സി.​ടി.​എ​സ്) ഇ​ൻ​ഫോ​സി​സ് മാ​ധ​വ ചെ​യ​ർ പ്ര​ഫ​സ​റാ​ണ് അ​ശോ​ക് സെ​ൻ.

ആ​ധു​നി​ക സ്ട്രി​ങ് തി​യ​റി​യു​ടെ ശി​ൽ​പി​ക​ളി​ലൊ​രാ​ളാ​യാ​ണ് അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. ദ്ര​വ്യ​ത്തി​ന്റെ അ​ടി​സ്ഥാ​ന ഘ​ട​ക​ങ്ങ​ൾ ബി​ന്ദു​രൂ​പ​ത്തി​ലു​ള്ള ക​ണ​ങ്ങ​ള​ല്ല, മ​റി​ച്ച് ഒ​രു മാ​ന​മു​ള്ള നൂ​ലു​പോ​ലു​ള്ള അ​തി​സൂ​ക്ഷ്മ വ​സ്തു​ക്ക​ളാ​ണെ​ന്നാ​ണ് സ്ട്രി​ങ് തി​യ​റി മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. ദ്ര​വ്യ​ത്തെ​യും അ​വ ത​മ്മി​ലു​ള്ള ബ​ല​ങ്ങ​ളെ​യും ഏ​കീ​കൃ​ത​മാ​യി വി​ശ​ദീ​ക​രി​ക്കാ​നാ​ണ് ഈ ​സി​ദ്ധാ​ന്തം ശ്ര​മി​ക്കു​ന്ന​ത്.

സ്വീ​ഡി​ഷ് സൈ​ദ്ധാ​ന്തി​ക ഭൗ​തി​ക​ശാ​സ്ത്ര​ജ്ഞ​ൻ ഓ​സ്ക​ർ ക്ലൈ​നി​ന്റെ പേ​രി​ൽ 1988ൽ ​ഏ​ർ​പ്പെ​ടു​ത്തി​യ​താ​ണ് ഈ ​മെ​ഡ​ൽ. സ്റ്റോ​ക്ക്ഹോം സ​ർ​വ​ക​ലാ​ശാ​ല​യും റോ​യ​ൽ സ്വീ​ഡി​ഷ് അ​ക്കാ​ദ​മി ഓ​ഫ് സ​യ​ൻ​സ​സി​ന്റെ ഭൗ​തി​ക​ശാ​സ്ത്ര​ത്തി​നു​ള്ള നോ​ബ​ൽ ക​മ്മി​റ്റി‍യും ചേ​ർ​ന്നാ​ണ് വ​ർ​ഷം​തോ​റും പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്. 2001ൽ ​പ​ത്മ​ശ്രീ​യും 2013ൽ ​പ​ത്മ​ഭൂ​ഷ​ണും നേ​ടി​യ അ​ശോ​ക് സെ​ന്നി​ന്റെ സം​ഭാ​വ​ന​ക​ൾ സൈ​ദ്ധാ​ന്തി​ക ഭൗ​തി​ക​ശാ​സ്ത്ര ഗ​വേ​ഷ​ണ​രം​ഗ​ത്ത് നി​ർ​ണാ​യ​ക​മാ​യി​ട്ടു​ണ്ട്.

Tags:    
News Summary - Ashoke Sen Becomes First Indian Physicist to Win Oskar Klein Medal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.