ധനുഷിന്റെ രാഷ്ട്രീയ പ്രവേശന അഭ്യൂഹം: ടി.വി.കെ-ഡി.എം.കെ വാക്പോര്

ചെ​ന്നൈ: ന​ട​ൻ ധ​നു​ഷി​ന്റെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന സാ​ധ്യ​ത​ക​ളെ​ച്ചൊ​ല്ലി ത​മി​ഴ്നാ​ട്ടി​ൽ ടി.​വി.​കെ​യും ഡി.​എം.​കെ​യും ത​മ്മി​ൽ വാ​ക്പോ​ര്. ധ​നു​ഷി​ന്റെ ആ​രാ​ധ​ക സം​ഘ​ട​ന ‘ധ​നു​ഷ് ന​ർ​പ്പ​ണി ഇ​യ​ക്കം’ എ​ന്ന പേ​ര് സ്വീ​ക​രി​ച്ച​താ​ണ് അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ച​ത്. ആ​രാ​ധ​ക സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച് താ​രം ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​ട്ടി​ല്ല. പു​തു​താ​യി ആ​രെ​ത്തി​യാ​ലും ടി.​വി.​കെ​ക്ക് ആ​ശ​ങ്ക​യി​ല്ലെ​ന്ന് മ​ന്ത്രി ആ​ധ​വ് അ​ർ​ജു​ന പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ൽ​നി​ന്ന് ആ​രെ കൊ​ണ്ടു​വ​ന്നാ​ലും ത​ങ്ങ​ളെ ബാ​ധി​ക്കി​ല്ലെ​ന്നും 2029ൽ ​പ്ര​ധാ​ന​മ​ന്ത്രി ആ​രാ​ക​ണ​മെ​ന്ന് ടി.​വി.​കെ സ​ഖ്യം തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

ധ​നു​ഷി​ന്റെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന സാ​ധ്യ​ത​യി​ൽ ടി.​വി.​കെ​ക്ക് ഭ​യ​മാ​ണെ​ന്നാ​യി​രു​ന്നു ഡി.​എം.​കെ​യു​ടെ മ​റു​പ​ടി. ഭ​യ​മു​ള്ള​വ​രാ​ണ് ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തു​ന്ന​തെ​ന്ന് മു​ൻ മ​ന്ത്രി ശേ​ഖ​ർ​ബാ​ബു വി​മ​ർ​ശി​ച്ചു.

Tags:    
News Summary - Dhanush Political Entry Rumors Spark War of Words Between TVK and DMK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.