കൊറോണ വൈറസിന്​ മൊബൈലിലും കറൻസിയിലും 28 ദിവസം വരെ നില നിൽക്കാനാകുമെന്ന്​ പഠനം

സിഡ്​നി: കോവിഡ്​ 19 രോഗത്തിന്​ കാരണമാകുന്ന കൊറോണ വൈറസിന്​ സ്​റ്റൈൻലെസ്സ്​ സ്​റ്റീൽ, മൊബൈൽ സ്​ക്രീൻ, ഗ്ലാസ്​, പ്ലാസ്​റ്റിക്​, ബാങ്ക്​ നോട്ട്​ എന്നിവയുടെ ഉപരിതലത്തിൽ 28 ദിവസം വരെ നിൽക്കാനാകുമെന്ന്​ പഠനഫലം.

20 ഡിഗ്രി സെൽഷ്യസിലാണ്​ വൈറസ്​ 28 ദിവസം വരെ നിൽക്കുക. താപനില 30 ഡിഗ്രിയായാൽ വൈറസി​െൻറ ആയുസ്​ ഏഴ്​ ദിവസമായും 40 ഡിഗ്രിയായാൽ 24 മണിക്കൂറായും ചുരുങ്ങും. ആസ്​ട്രേലിയയിലെ നാഷണൽ സയൻസ്​ ഏജൻസിയുടേതാണ്​ പഠനഫലം.

അൾട്ര​വയലറ്റ്​ രശ്​മികളുടെ സാന്നിധ്യമില്ലാത്ത ലാബുകളിൽ മൂന്ന്​ താപനിലകളിലാണ്​ ​ഗവേഷകർ പരീക്ഷണം നടത്തിയത്​. ചൂട്​ കുടുന്നതിനനുസരിച്ച്​ വൈറസി​െൻറ അതിജീവന നിരക്ക്​ കുറഞ്ഞു വരുന്നതായും ഗവേഷകർ പറയുന്നു. അതേസമയം, കോട്ടൺ പോലുള്ള വസ്​തുക്കളിൽ വൈറസ്​ ഏഴ്​ ദിവസമായിരിക്കും നില നിൽക്കുകയെന്നും ​ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.