ഇന്ത്യയുടെ ബഹിരാകാശ യാത്രികൻ ശുഭാൻഷു ശുക്ല ബഹിരാകാശ നിലയത്തിലെത്തിയപ്പോൾ അവിടെ അദ്ദേഹത്തെ സ്വീകരിച്ച മൂന്ന് യാത്രികരും ഭൂമിയിലെത്തി. 245 ദിവസം ബഹിരാകാശ നിലയത്തിൽ ചെലവഴിച്ചശേഷമാണ് കഴിഞ്ഞദിവസം കസാഖ്സ്താനിലെ സഖാസ്ഖാനിലെ വിജനഭൂമിയിൽ ഇവർ സഞ്ചരിച്ച പേടകം സുരക്ഷിതമായി ഇറങ്ങിയത്.
ജോണി കിം (യു.എസ്), സെർജി റിസികോവ്, അലെക്സി സുബ്രിറ്റ്സ്കി (ഇരുവരും റഷ്യ) എന്നിവരാണ് ഗവേഷണ കാലം പൂർത്തിയാക്കി തിരിച്ചെത്തിയത്. ഇതിനകം അവർ നാലായിരത്തോളം തവണ ഭൂമിയിലെ വലംവെച്ചു.
യാത്രികരിൽ റിസികോവിന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയായിരുന്നു ഇത്. മൂന്ന് യാത്രകളിലുമായി അദ്ദേഹം 603 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചു. ഇവർക്ക് പകരം മൂന്ന് യാത്രികർ കഴിഞ്ഞയാഴ്ച നിലയത്തിൽ എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.