ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് ജ്യോതിശ്ശാസ്ത്രജ്ഞർ ആകാശത്ത് ഒരു അജ്ഞാത വസ്തുവിനെ കണ്ടെത്തുന്നതോടെ പുതിയൊാരു ചർച്ചക്ക് തുടക്കമായി. സൗരയൂഥത്തിലൂടെ കടന്നുപോകുന്ന 3I/ATLAS എന്ന വസ്തു ധൂമകേതുവാണോ അതോ അന്യഗ്രഹ പേടകമാണാ എന്നായിരുന്നു ചർച്ച.
3I/ATLAS ന്റെ ചിത്രങ്ങൾ പുറത്തുവിട്ട നാസ പക്ഷെ, അതെന്താണെന്ന് പറയാതിരുന്നത് വിവാദങ്ങൾക്കും ഇടയാക്കി. അതോടെ, അത് അന്യഗ്രഹ വാഹനമാണെന്ന വാദത്തിന് ബലം പകരുകയും ചെയ്തു. എന്നാലിപ്പോൾ, അത്തരം അഭ്യൂഹങ്ങളെയെല്ലാം നാസ തള്ളിയിരിക്കുന്നു. സൂരയൂഥത്തിന്റെ പുറത്തുനിന്നുള്ള ധൂമകേതുവാണ് 3I/ATLAS എന്നാണ് നാസയുടെ വാദം.
500 കോടി മുതൽ 800 കോടി വർഷം മുമ്പ്‍ രൂപപ്പെട്ട ധൂമകേതുവാണിത്. അഥവാ, ഭൂമിയേക്കാൾ പ്രായമുള്ള ഖഗോള വസ്തു. ചൊവ്വയുടെ സമീപത്തുകൂടി കടന്നുപോയ സമയത്താണ് നാസയുടെ മാര്‍സ് റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ (MRO) 3I/ATLAS ന്റെ ഏറ്റവും അടുത്തുനിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.