Posted On
date_range Updated On
date_range കടൽ നിരപ്പിന്‍റെ മാറ്റമറിയാൻ പുതിയ ഉപഗ്രഹം
ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവുമെല്ലാം ആദ്യം ബാധിച്ചത് കടലിനെയാണ്. കടൽ നിരപ്പ് ഉയർന്നതു മൂലം ഭൂമിയിലെ പല ദ്വീപുകളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ, കടൽനിരപ്പിലെ മാറ്റമറിയുക അതിപ്രധാനമാണ്.
ഈ അന്വേഷണത്തിന്റെ ഭാഗമായി നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും ചേർന്ന് കഴിഞ്ഞ ദിവസം പുതിയൊരു ഉപഗ്രഹം വിക്ഷേപിച്ചു. സെന്റിനെൽ -6ബി എന്ന് പേരിട്ടിരിക്കുന്ന ഉപഗ്രഹം വരുംദിവസങ്ങളിൽ സമുദ്രനിരീക്ഷണം ആരംഭിക്കും.
സെക്കൻഡിൽ 7.2 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഉപഗ്രഹം ഓരോ 112 മിനിറ്റിലും ഭൂമിയെ വലംവെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.