ബംഗളൂരു: ഇന്ത്യയുടെ പ്രഥമ മനുഷ്യ ബഹിരാകാശ പര്യവേക്ഷണ ദൗത്യമായ ഗഗൻയാൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി ഐ.എസ്.ആർ.ഒ. ചെയർമാൻ വി. നാരായണൻ. പദ്ധതിയുമായി ബന്ധപ്പെട്ട 90 ശതമാനം ജോലിയും പൂർത്തിയായി.
ബംഗളൂരുവിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കും മുമ്പ്, പദ്ധതിയുടെ ഭാഗമായി മൂന്ന് ആളില്ലാ പേടകങ്ങൾ വിക്ഷേപിക്കും.
അതിൽ ആദ്യ ദൗത്യത്തിൽ ‘വ്യോംമിത്ര’ എന്ന ഹ്യൂമനോയ്ഡിനെയും അയക്കും. ഇതിലൂടെയെല്ലാം സുരക്ഷ വിലയിരുത്തിയശേഷമായിരിക്കും നാല് യാത്രികരെയും വഹിച്ചുള്ള ദൗത്യമെന്ന് അദ്ദേഹം പറഞ്ഞു. 2027ൽ ഗഗൻയാൻ യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.