Posted On
date_range Updated On
date_range സ്വിറ്റ്സർലൻഡ് 2- സെർബിയ 1
മോസ്കോ: കളി ചൂടുംപിടിക്കും മുെമ്പ ഗോൾ നേടി ഞെട്ടിച്ച സെർബിയയെ അതിവേഗം കൊണ്ടും മനോഹര ഗെയിം കൊണ്ടും തോൽപിച്ച് സ്വിറ്റ്സർലൻഡ്. അഞ്ചാം മിനിറ്റിൽ മിത്രോവിചിെൻറ ഗോളിൽ ലീഡ് പിടിച്ച് കഷ്ടിച്ച് കടന്നുകൂടാൻ ശ്രമിച്ച എതിരാളികളെ തുടരെ നേടിയ രണ്ടു ഗോളുകളിലാണ് സ്വിറ്റ്സർലൻഡ് മറികടന്നത്. സ്കോർ 2-1.
സ്വിസ് മുന്നേറ്റത്തിലെ ദ്വയങ്ങളായ ഷാകയും ഷാകിരിയുമാണ് സ്വിറ്റ്സർലൻഡിന് വിലപ്പെട്ട പോയിൻറ് സമ്മാനിച്ചത്. 52ാം മിനിറ്റിൽ ഷാകയിലൂടെ സമനില പിടിച്ച ടീം 90ാം മിനിറ്റിൽ ഷാകിരിയുടെ സോളോ ഗോളിൽ വിജയമുറപ്പിക്കുകയായിരുന്നു.
ഇതോടെ, ബ്രസീൽ ഉൾപെടുന്ന ഗ്രൂപ് ഇയിൽ അവസാന റൗണ്ട് മൽസരം കൂടുതൽ നിർണായകമായി. ഒാരോ കളി വീതം ജയിച്ച സെർബിയക്കും സ്വിറ്റ്സർലൻഡിനും മൂന്നു വീതം േപായിൻറായി. ഒരു ജയവും ഒരു സമനിലയുമായി ബ്രസീൽ നാലു പോയിൻറുമായി ഒന്നാമതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.