വി​നീ​ഷ്യ​സ് ജൂ​നി​യ​ർ

വി​നീ​ഷ്യ​സി​ന് നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ വി​ല​ക്ക്

മ​ഡ്രി​ഡ്: റ​യ​ൽ മ​ഡ്രി​ഡ് താ​രം വി​നീ​ഷ്യ​സ് ജൂ​നി​യ​റി​ന് സ്പാ​നി​ഷ് ലാ​ലി​ഗ​യി​ലെ നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി സ്പാ​നി​ഷ് ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ അ​ച്ച​ട​ക്ക സ​മി​തി അ​റി​യി​ച്ചു. ഇ​തോ​ടെ ഒ​ക്ടോ​ബ​ർ 25-ന് ​ന​ട​ക്കു​ന്ന ബാ​ഴ്സ​ലോ​ണ​ക്കെ​തി​രാ​യ എ​ൽ ക്ലാ​സി​ക്കോ പോ​രാ​ട്ട​ത്തി​ല​ട​ക്കം താ​രം ക​ളി​ക്കി​ല്ലെ​ന്നു​റ​പ്പാ​യി. വി​ല്ലാ​റ​യ​ലി​നെ​തി​രാ​യ ക​ളി​യി​ൽ എ​തി​ർ ഡി​ഫ​ൻ​ഡ​റു​ടെ മു​ടി​ക്ക് പി​ടി​ച്ച​തി​നാ​ണ് ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലെ വി​ല​ക്ക്. ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ട​തി​ന് ശേ​ഷം റ​ഫ​റി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​ന് മ​റ്റു ര​ണ്ട് ക​ളി​ക​ളി​ൽ കൂ​ടി വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ ന​ൽ​കാ​ൻ റ​യ​ൽ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.


Tags:    
News Summary - Vinicius Jr Faces Four-Match Real Madrid Ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.