Posted On
date_range Updated On
date_range രാജ്യത്തെ ഫുട്ബാള്‍ ക്ളബുകള്‍ക്ക് സ്പോര്‍ട്സ് സയന്‍റിസ്റ്റ് വേണം –കോണ്‍സ്റ്റന്‍ൈറന്‍
ന്യൂഡല്‍ഹി: രാജ്യത്തെ ഫുട്ബാള്‍ ക്ളബുകള്‍ക്ക് സ്പോര്‍ട്സ് സയന്‍റിസ്റ്റിന്‍െറ ആവശ്യമുണ്ടെന്ന് ഇന്ത്യന്‍ ടീം പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ൈറന്‍. എല്ലാ ക്ളബുകള്‍ക്കും സ്പോര്‍ട്സ് സയന്‍റിസ്റ്റില്ലാത്തത് കോച്ചുമാര്‍ക്കും കളിക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് കോണ്‍സ്റ്റന്‍ൈറന്‍ അഭിപ്രായപ്പെട്ടു.
ദേശീയ ക്യാമ്പില്‍നിന്ന് ക്ളബുകളിലത്തെി ഒരാഴ്ചക്കകം പരിക്കുപറ്റുന്നത് പതിവാണ്. ബംഗളൂരു എഫ്.സി ടീമിന് സ്പോര്‍ട്സ് സയന്‍സ് കോച്ചുള്ള കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ശാരീരികമായി മറ്റു ക്ളബുകളിലെ താരങ്ങളെക്കാള്‍ അവര്‍ മികച്ചുനില്‍ക്കുന്നുവെന്നും കോച്ച് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.