ഹോപ് ചാമ്പ്യന്സ് കപ്പ് 2026’; പ്രൊഫഷണൽ ഫുട്ബാൾ ചാമ്പ്യൻഷിപ്പ് ഒക്ടോബർ 28 മുതൽ സിഞ്ച് അൽ അഹ്ലി സ്റ്റേഡിയത്തിൽ
മനാമ: പ്രമുഖ ചാരിറ്റി സംഘടനയായ പ്രതീക്ഷ ബഹ്റൈൻ, കേരള ഫുട്ബോൾ അസോസിയേഷൻ ബഹ്റൈന്റെ പൂർണ്ണ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പ്രൊഫഷണൽ ഫുട്ബോൾ പോരാട്ടമായ 'ഹോപ് ചാമ്പ്യൻസ് കപ്പ് 2026' ഈ മാസം ഒക്ടോബർ 28, 29, 30 തീയതികളിൽ സിഞ്ച് അൽ അഹ്ലി സ്റ്റേഡിയത്തിൽ നടക്കും.
പ്രമുഖരായ എട്ട് ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുന്നത്. മലബാർ എഫ്.സി, ഹയാക് കൊണ്ടോട്ടി എഫ്.സി, ജി.എസ്.ബി എഫ്.സി, എഫ്.സി ഗ്രോ, മറീന എഫ്.സി, ബേസ് ട്രേഡിംഗ് ഗോസി എഫ്.സി, യുവ കേരള എഫ്.സി, മെെജി ഇന്റര്നാഷണല് എഫ്.സി എന്നീ കരുത്തുറ്റ എട്ട് പ്രൊഫഷണൽ ടീമുകളാണ് കിരീടപ്പോരാട്ടത്തിനായി കളത്തിലിറങ്ങുന്നത്.
മൈതാനത്ത് ആവേശപ്പൂരമൊരുക്കുന്ന ഈ മത്സരങ്ങൾ നേരിട്ട് കാണാനും പ്രിയ ടീമുകളെ പ്രോത്സാഹിപ്പിക്കാനും എല്ലാ കായികപ്രേമികളെയും സംഘാടകർ സ്വാഗതം ചെയ്യുന്നു. മത്സരങ്ങൾ വിജയകരമാക്കാനുള്ള വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി പ്രതീക്ഷ ബഹ്റൈൻ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.