പ്രളയത്തിൽ പെട്ട മൃഗങ്ങൾക്കായി വിരാടും അനുഷ്കയും കേരളത്തിലേക്ക്

ബംഗളുരു: കേരളത്തിലെ പ്രളയ ദുരിതത്തിൽപെട്ട മൃഗങ്ങളെ സഹായിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ഭാര്യ അനുഷ്ക ശർമ്മയും. ദുരിതാശ്വാസ ക്യാമ്പുകൾ സ്പോൺസർ ചെയ്യാനും സംസ്ഥാനത്തെ മൃഗങ്ങൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കാനുമാണ് ദമ്പതികളുടെ നീക്കം.

അനുഷ്കയും വിരാടും ദുരിതാശ്വാസ ഫണ്ടിലേക്ക് തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.  പ്രളയക്കെടുതിയിൽ പെട്ട മൃഗങ്ങളെ സഹായിക്കാൻ ഭക്ഷണവും മരുന്നും അടങ്ങിയ ഒരു ട്രക്ക് ഇരുവരും സ്പോൺസർ ചെയ്യുന്നുണ്ട്-കോഹ്ലിയുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ മൂ​ന്നാം ടെ​സ്​​റ്റി​ൽ ജ​യി​ച്ച​തി​നു പി​ന്നാ​ലെ​​ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ മ​ത്സ​ര പ്ര​തി​ഫ​ലം കേ​ര​ള​ത്തി​ലെ ദു​ര​ന്ത ബാ​ധി​ത​ർ​ക്ക്​ ന​ൽ​കു​മെ​ന്ന​റി​യി​ച്ചിരുന്നു. ‘ഇൗ ​വി​ജ​യം പ്ര​ള​യ​ത്താ​ൽ ക​ഷ്​​ട​പ്പെ​ടു​ന്ന കേ​ര​ള​ത്തി​ലെ ദു​ര​ന്ത ബാ​ധി​ത​ർ​ക്ക്​ സ​മ​ർ​പ്പി​ക്കു​യാ​ണ്. ക​ഠി​ന സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​വു​ന്ന അ​വ​ർ​ക്കു​ വേ​ണ്ടി ഞ​ങ്ങ​ൾ​ക്ക്​ ചെ​യ്യാ​നാ​വു​ന്ന​ത്​ ഇ​താ​ണ്​’’.  ദു​ര​ന്ത​ത്തി​ൽ നി​ന്നും കേ​ര​ള​ത്തി​ന്​ പെ​െ​ട്ട​ന്ന്​ തി​രി​ച്ചു​വ​രാ​ൻ ക​ഴി​യ​െ​ട്ട​യെ​ന്ന്​ ട്വി​റ്റ​റി​ലും കോ​ഹ്​​ലി കു​റി​ച്ചി​രു​ന്നു.

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ടീ​മി​​​െൻറ സ​ഹാ​യ വാ​ർ​ത്ത എ​ത്തി​യ​തി​നു പി​ന്നാ​ലെ  ടീം ​ഇ​ന്ത്യ​ക്ക്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ​ഫേ​സ്​​ബു​ക്കി​ലൂ​ടെ ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്​​തു. മു​ഴു​വ​ൻ താ​ര​ങ്ങ​ളും മ​ത്സ​ര പ്ര​തി​ഫ​ലം കേ​ര​ള​ത്തി​ന്​ ന​ൽ​കു​ക​യാ​ണെ​ങ്കി​ൽ ര​ണ്ടു കോ​ടി​യോ​ളം രൂ​പ​യു​ണ്ടാ​വും. ടെ​സ്​​റ്റ്​ ക​ളി​ക്കു​ന്ന താ​ര​ങ്ങ​ൾ​ക്ക്​ 15 ല​ക്ഷം രൂ​പ വീ​ത​വും റി​സ​ർ​വ്​ താ​ര​ങ്ങ​ൾ​ക്ക്​ ഏ​ഴ​ര ല​ക്ഷം രൂ​പ​യു​മാ​ണ്​ ഒ​രു മ​ത്സ​ര​ത്തി​ലെ പ്ര​തി​ഫ​ലം.
 

Tags:    
News Summary - Virat Kohli and Anushka Sharma come forward to help Kerala flood victims- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.