ആശ ശോഭന
റാഞ്ചി: സീനിയർ വനിത ഏകദിന ടൂർണമെന്റിൽ സൗരാഷ്ട്രക്കെതിരെ കേരളത്തിന് 111 റൺസിന്റെ തകർപ്പൻ വിജയം. സ്പിന്നർ ആശ ശോഭനയുടെ ആറ് വിക്കറ്റ് പ്രകടനമാണ് അനായാസ ജയം സമ്മാനിച്ചത്. കേരളം ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൗരാഷ്ട്ര 31.2 ഓവറിൽ വെറും 76 റൺസിന് പുറത്തായി. സ്കോർ: കേരളം 50 ഓവറിൽ 187/9, സൗരാഷ്ട്ര 31.2 ഓവറിൽ 76.
കേരളത്തിനുവേണ്ടി വൈഷ്ണ എം.പി 46ഉം നജ്ല സി.എം.സി 27ഉം കീർത്തി കെ. ജയിംസ് പുറത്താകാതെ 29 റൺസും നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്രക്ക് ഒരു ഘട്ടത്തിലും നിലയുറപ്പിക്കാനായില്ല. 10 ഓവറിൽ മൂന്ന് മെയ്ഡനടക്കം 13 റൺസ് മാത്രം വിട്ടു കൊടുത്താണ് ആശ ആറ് വിക്കറ്റ് വീഴ്ത്തിയത്. കീർത്തി കെ. ജയിംസ്, ടി. ഷാനി, സലോനി ഡങ്കോരെ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.